ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സ്: അവസാന പൂള്‍ മത്സരത്തിലും ഇന്ത്യക്ക് തോല്‍വി

റായ്പുര്‍: ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സില്‍ അവസാന ഗ്രൂപ് മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യ പൂള്‍ ‘ബി’യില്‍ അവസാന സ്ഥാനക്കാരായി. നെതര്‍ലന്‍ഡ്സിനോട് 3-1നാണ് ഇന്ത്യ തോറ്റത്. ടൂര്‍ണമെന്‍റിലെ രണ്ടാം തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
36ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മിന്‍ക് വാന്‍ ഡെര്‍ വീര്‍ദെന്‍ നെതര്‍ലന്‍ഡ്സിനെ മുന്നിലത്തെിച്ചു. പിന്നാലെ മിര്‍കോ പ്രുയിസെറും (43) റോയെല്‍ ബൊവെന്‍ഡീര്‍ട്ടും (54) ഇന്ത്യന്‍ വലയില്‍ പന്തത്തെിച്ചു. ചിങ്ഗ്ളെന്‍സന സിങ്ങിലൂടെ 47ാം മിനിറ്റിലാണ് ഇന്ത്യയുടെ ഏക ഗോള്‍ പിറന്നത്. ആദ്യ മത്സരത്തില്‍ അര്‍ജന്‍റീനയോട് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തില്‍ ജര്‍മനിയെ സമനിലയില്‍ കുരുക്കിയിരുന്നു. ഒരു പോയന്‍റുമായി പൂള്‍ ‘ബി’യില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യ ബുധനാഴ്ച തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പൂള്‍ ‘എ’യിലെ ഒന്നാം സ്ഥാനക്കാരെ നേരിടും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.