രാജ്നന്ദ്ഗാവ്: കളി അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ വാങ്ങിയ ഗോളിലൂടെ ഒന്നാം ഹോക്കി ടെസ്റ്റില്‍ ഇന്ത്യ ആസ്ട്രേലിയക്ക് മുന്നില്‍ സമനിലക്ക് വഴങ്ങി. നവംബര്‍ 27 ന് റായ്പുരില്‍ തുടങ്ങുന്ന ഹോക്കി വേള്‍ഡ് ലീഗിന്‍െറ മുന്നൊരുക്കം എന്ന നിലയില്‍ നടക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരക്കാണ് സമനിലയോടെ തുടക്കമായത്. 2-1 ന് ഇന്ത്യ ജയത്തോടടുക്കവെയാണ് 58 ാം മിനിറ്റില്‍ ക്രിസ് സിരിയെല്ളോയുടെ ഗോള്‍ ഓസീസിന് സമനില സമ്മാനിച്ചത്. ഒമ്പതാം മിനിറ്റില്‍ ഡൈലാന്‍ വതര്സ്പൂനിലൂടെ ആസ്ട്രേലിയയാണ് ആദ്യം മുന്നില്‍ കടന്നത്. എന്നാല്‍, 28, 43 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് വി.ആര്. രഘുനാഥാണ് ഇന്ത്യയെ ജയത്തിന് അടുത്തത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.