ക്വാലാലംപുര്‍: അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ആസ്ട്രേലിയയോടേറ്റ തോല്‍വിക്ക് കാനഡയോട് പകരംവീട്ടി ഇന്ത്യയുടെ തിരിച്ചുവരവ്. നിറഞ്ഞുകളിച്ച രമണ്‍ദീപ് സിങ്ങിന്‍െറ കരുത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കാനഡയെ ഇന്ത്യ മുക്കിയത്. നിക്കിന്‍ തിമ്മയ്യ, ഹര്‍മന്‍പ്രീത് സിങ്, തല്‍വീന്ദര്‍ സിങ് എന്നിവര്‍ ഗോളുകള്‍ നേടി. കളിയുടെ മൂന്നാം മിനിറ്റില്‍ മന്‍പ്രീത് സിങ് നല്‍കിയ ലോങ്പാസ് ഗോളിലേക്ക് തിരിച്ചുവിട്ട് തിമ്മയ്യയാണ് ഇന്ത്യയെ മുന്നിലത്തെിച്ചത്. ഇതോടെ ആക്രമണം ശക്തമാക്കിയ കാനഡ 23ാം മിനിറ്റില്‍ കീഗന്‍ പെരേരയിലൂടെ ഗോള്‍ മടക്കിയത് ആവേശം വാനോളമുയര്‍ത്തി.
നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ ഇരുടീമും മത്സരിച്ച ഒന്നാം പകുതിക്കുശേഷം ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ വീണ്ടുമിറങ്ങിയത്. 41ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ കാത്തിരുന്ന ഗോളത്തെി. ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കിമാറ്റുകയായിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ തല്‍വീന്ദര്‍ സിങ് മനോഹരമായ ഗോളുമായി പട്ടിക പൂര്‍ണമാക്കി. മൂന്നു കളിയില്‍ ആറു പോയന്‍റുമായി മൂന്നാമതുള്ള ഇന്ത്യക്ക് ചൊവ്വാഴ്ച ബദ്ധവൈരികളായ പാകിസ്താനാണ് അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.