അസ്ലന്‍ ഷാ ഹോക്കി: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ

ഇപോഹ് (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്‍റില്‍ മെഡല്‍ പ്രതീക്ഷ കാക്കാന്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ചൊവ്വാഴ്ച പാകിസ്താനുമായി ഏറ്റുമുട്ടും. അഞ്ചു തവണ ചാമ്പ്യനായ ഇന്ത്യ കഴിഞ്ഞ തവണത്തെ വെങ്കല ജേതാവുമാണ്. മൂന്നു കളികളില്‍നിന്ന് ആറ് പോയന്‍റുമായി ഇന്ത്യ മൂന്നാമതാണ്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ മൂന്ന് കളികളും ജയിച്ച് ഒമ്പത് പോയന്‍റുമായി ലോക ഒന്നാം നമ്പര്‍ ആസ്ട്രേലിയ ഒന്നാമത് നില്‍ക്കുന്നു.

മൂന്ന് പോയന്‍റ് മാത്രമുള്ള പാകിസ്താനുമായാണ് ഇന്ത്യ ചൊവ്വാഴ്ച ഏറ്റുമുട്ടുന്നത്. മെഡല്‍ സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ജപ്പാനെ 2-1നും കനഡയെ 3-1നും ഇന്ത്യ തോല്‍പിച്ചിരുന്നു. ആസ്ട്രേലിയക്കെതിരെ 5-1നാണ് ഇന്ത്യ തോറ്റത്. പാകിസ്താന്‍ ന്യൂസിലന്‍ഡിനോട് 5-3നും ആസ്ട്രേലിയയോട് 4-0നും തോറ്റപ്പോള്‍ കാനഡയെ 3-1ന് തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.