അസ്​ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഇപോഹ്(മലേഷ്യ): അസ്​ലന്‍ഷാ ഹോക്കിയിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് (5-1)ന്‍െറ ത്രസിപ്പിക്കുന്ന വിജയം. ജയത്തോടെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മെഡല്‍ സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. നാലാം മിനിറ്റില്‍ ഇന്ത്യയുടെ മന്‍പ്രീത് സിങാണ് പാകിസ്താന് ആദ്യ പ്രഹരമേല്‍പിച്ചത്. എന്നാല്‍ ഏഴാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ പാക് താരം മുഹമ്മദ് ഇര്‍ഫാന്‍ തിരിച്ചടിച്ചു. സ്കോര്‍ 1-1. പത്താം മിനിറ്റില്‍ എസ്.വി സുനില്‍ ഇന്ത്യയെ മുന്നിലത്തെിച്ചു. 41ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി സുനില്‍ വീണ്ടും പാക് പടയെ ഞെട്ടിച്ചു. രണ്ടാം പകുതിയിലെ 51ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങിന്‍െയും 54ാം മിനിറ്റില്‍ രൂപീന്ദര്‍ സിങിന്‍െയും ഗോളില്‍ പാകിസ്താന്‍െറ പതനം പൂര്‍ത്തിയാക്കിയപ്പോര്‍ സ്കോര്‍ 5-5.

അഞ്ചു തവണ ചാമ്പ്യന്‍മാരായ ഇന്ത്യ കഴിഞ്ഞ തവണത്തെ വെങ്കല ജേതാക്കളാണ്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ മൂന്ന് കളികളും ജയിച്ച് ഒമ്പത് പോയന്‍റുമായി ആസ്ട്രേലിയ ഒന്നാമത് നില്‍ക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.