ഒളിമ്പിക്സ് ഹോക്കി: ഇന്ത്യക്ക് കടുകട്ടി

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ഗ്രൂപ് റൗണ്ട് പോരാട്ടം കടുകട്ടി. പുരുഷവിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, യൂറോ ചാമ്പ്യന്‍ നെതര്‍ലന്‍ഡ്സ്, പാന്‍അമേരിക്കന്‍ ഗെയിംസ് ചാമ്പ്യന്‍ അര്‍ജന്‍റീന എന്നിവര്‍ക്കൊപ്പം പൂള്‍ ‘ബി’യിലാണ് ഇന്ത്യയുടെ സ്ഥാനം. ആറു ടീമുകളുള്ള ഗ്രൂപ്പില്‍ കാനഡ, അയര്‍ലന്‍ഡ് എന്നിവരാണ് മറ്റുള്ളവര്‍. ലോക ഒന്നാം നമ്പര്‍ ആസ്ട്രേലിയ, ബെല്‍ജിയം, ആതിഥേയരായ ബ്രസീല്‍, ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, സ്പെയിന്‍ എന്നിവര്‍ പൂള്‍ ‘എ’യില്‍ മത്സരിക്കും. 

ആഗസ്റ്റ് ആറിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എട്ടിന് ജര്‍മനിയെ നേരിടുന്നതോടെ യഥാര്‍ഥ പരീക്ഷണമാരംഭിക്കും. അര്‍ജന്‍റീന (9), നെതര്‍ലന്‍ഡ്സ് (11), കാനഡ (12) എന്നിവര്‍ക്കെതിരെയാണ് മറ്റു മത്സരങ്ങള്‍. ഒരോ പൂളില്‍നിന്നും ആദ്യ നാലു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടും.
36 വര്‍ഷത്തിനുശേഷം ഒളിമ്പിക്സ് യോഗ്യതനേടിയ വനിതകള്‍ക്ക് ജപ്പാനെതിരെ ആഗസ്റ്റ് ഏഴിനാണ് ആദ്യ മത്സരം. ബ്രിട്ടന്‍ (8), ആസ്ട്രേലിയ (10), യു.എസ്.എ (11), അര്‍ജന്‍റീന (13) എന്നിവരാണ് മറ്റു എതിരാളികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.