?????????? ???????? ????????? ?????????? ??.?? ????????

പുരുഷ ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ പുറത്ത്

റിയോ ഡെ ജനീറോ: 36 വര്‍ഷത്തിനുശേഷം ദേശീയ കായികവിനോദത്തില്‍ മെഡല്‍സ്വപ്നവുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശജനകമായ മടക്കം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 3-1ന് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ വഴങ്ങിയായിരുന്നു ശ്രീജേഷിന്‍െറയും കൂട്ടരുടെയും പരാജയം. ആദ്യ ക്വാര്‍ട്ടറിന്‍െറ അവസാന മിനിറ്റില്‍ ആകാശ്ദീപിന്‍െറ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയാണ് മുന്നിലത്തെിയത്. മൂന്നാം ക്വാര്‍ട്ടറിന്‍െറ നാലാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഡോക്കിയറിന്‍െറ ഗോളില്‍ ബെല്‍ജിയം ഒപ്പംപിടിച്ചു. മൂന്നാം ക്വാര്‍ട്ടര്‍ തീരുംമുമ്പ് ഡോക്കിയര്‍ തന്നെ വലകുലുക്കിയപ്പോള്‍ ബെല്‍ജിയം ജയമുറപ്പിച്ചു. 50ാം മിനിറ്റില്‍ ടോം ബൂണ്‍ മൂന്നാം ഗോളിലൂടെ ഇന്ത്യയുടെ പരാജയഭാരം കൂട്ടി.

മത്സരം തുടങ്ങി 15 സെക്കന്‍ഡിനകംതന്നെ ഇന്ത്യന്‍ ഗോള്‍മുഖം വിറപ്പിച്ചാണ് ബെല്‍ജിയം തുടങ്ങിയത്. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ എതിര്‍ഗോളിയെ പരീക്ഷിച്ച് ഇന്ത്യയും തിരിച്ചടിച്ചു. മധ്യനിരയില്‍ സര്‍ദാര്‍ സിങ് താളംകണ്ടത്തെിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിത്തുടങ്ങി. തുടര്‍ച്ചയായി ബെല്‍ജിയം ‘ഡി’യില്‍ കയറിയത്തെിയ ഇന്ത്യ ആദ്യ ക്വാര്‍ട്ടറിന്‍െറ അവസാന മിനിറ്റില്‍ ലീഡ് നേടി. ലോങ്പാസില്‍ അവസരോചിതമായ ഡിഫ്ളക്ഷനിലൂടെ ആകാശ്ദീപ് സിങ്ങാണ് സ്കോര്‍ ചെയ്തത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും സൂക്ഷ്മതയോടെ സ്റ്റിക്കേന്തിയപ്പോള്‍ കാര്യമായ അവസരങ്ങള്‍ പിറന്നില്ല. അവസാനഘട്ടത്തില്‍ ബെല്‍ജിയത്തിന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

പകുതിസമയം പിന്നിടുമ്പോള്‍ മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേ മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങിയയുടന്‍ തിരിച്ചടിയേറ്റു. ഒറ്റക്ക് മുന്നേറിയത്തെിയ ഡോക്കിയര്‍ ‘ഡി’യില്‍ കടന്നയുടന്‍ തൊടുത്ത ഷോട്ട് തടുക്കാന്‍ ശ്രീജേഷിനായില്ല. ക്വാര്‍ട്ടര്‍ അവസാനിക്കാനിരിക്കെ ഡോക്കിയറിലൂടെതന്നെ ബെല്‍ജിയം ലീഡ് നേടി.
45ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്നുള്ള പാസില്‍ ഡിഫ്ളക്ഷനിലൂടെയായിരുന്നു ഗോള്‍. തോല്‍വി മണത്ത് അവസാന ക്വാര്‍ട്ടറില്‍ ഇറങ്ങിയ ഇന്ത്യക്ക് അഞ്ചു മിനിറ്റിനകം മൂന്നാം പ്രഹരമേറ്റു. ടോം ബൂണിന്‍െറ വകയായിരുന്നു ഗോള്‍. ഇതോടെ പരാജയം ഉറപ്പായ ഇന്ത്യ ശ്രീജേഷിനെ തിരിച്ചുവിളിച്ച് സ്വീപ്പര്‍ പൊസിഷനില്‍ രഘുനാഥിനെ ഇറക്കിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.