ഹോക്കി സ്വര്‍ണം അര്‍ജന്‍റീനക്ക്

റിയോ ഡെ ജനീറോ: ഒളിമ്പിക്സ് പുരുഷ ഹോക്കി സ്വര്‍ണം അര്‍ജന്‍റീനക്ക്. ഫൈനലില്‍ ബെല്‍ജിയത്തെ 2-4ന് തോല്‍പിച്ചാണ് അര്‍ജന്‍റീന സ്വര്‍ണം സ്വന്തമാക്കിയത്. പാബ്ളോ ഇബാര, ഇഗ്നേഷ്യോ ഓര്‍ട്ടിസ്, ഗോണ്‍സാലോ പീലറ്റ്, അഗസ്റ്റിന്‍ മസീലി എന്നിവരാണ് അര്‍ജന്‍റീനയുടെ ഗോളുകള്‍ നേടിയത്. ടുന്‍ഗായ് കസിന്‍സ്, ഗോഥിയര്‍ ബൊകാര്‍ഡ് എന്നിവരായിരുന്നു ബെല്‍ജിയത്തിന്‍െറ സ്കോറര്‍മാര്‍. ഗ്രൂപ് ഘട്ടത്തില്‍ ഇന്ത്യ അര്‍ജന്‍റീനയെ തോല്‍പിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.