ഹോക്കി ഇതിഹാസം ജാമി ഡ്വെര്‍ കളി മതിയാക്കി

ബ്രിസ്ബേന്‍: ആസ്ട്രേലിയന്‍ ഹോക്കി ഇതിഹാസം ജാമി ഡ്വെര്‍ വിരമിച്ചു. 16 വര്‍ഷത്തെ സ്വപ്നസമാന കരിയറിന് റിയോ ഒളിമ്പിക്സിലെ തോല്‍വിയോടെയാണ് 37ാം വയസ്സില്‍ വിരാമം കുറിക്കുന്നത്. 2011, 2010, 2009, 2007, 2004 വര്‍ഷങ്ങളിലെ ലോകതാരമായിരുന്ന ഡ്വെറിന്‍െറ മികവിലായിരുന്നു ആസ്ട്രേലിയ 2004 ഒളിമ്പിക്സ് സ്വര്‍ണവും 2010, 2014 ലോകകപ്പും സ്വന്തമാക്കിയത്. രണ്ടാം ഒളിമ്പിക്സ് സ്വര്‍ണം സമ്മാനിക്കാന്‍ റിയോയിലിറങ്ങിയപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സാണ് വഴിമുടക്കിയത്. മത്സരത്തില്‍ 4-0ത്തിനായിരുന്നു തോല്‍വി. ‘ഒളിമ്പിക്സില്‍ കളിക്കാന്‍ ആലോചനയുണ്ടായിരുന്നില്ല. പക്ഷേ, വീണ്ടുമൊരു സുവര്‍ണ നേട്ടത്തില്‍ പങ്കാളിയാവുന്നതായിരുന്നു പ്രചോദനം. ആരാധകര്‍ക്കും കുടുംബത്തിനും സ്പോണ്‍സര്‍മാര്‍ക്കും നന്ദി’ -വിരമിക്കല്‍ അറിയിച്ച് ഫേസ്ബുക്കിലെ കുറിപ്പില്‍ ഡ്വെര്‍ പറഞ്ഞു. 2001ല്‍ അരങ്ങേറിയ താരം 365 കളിയില്‍ 242 ഗോളുകള്‍ നേടിയിരുന്നു. 2008, 2012 ഒളിമ്പിക്സ് വെങ്കലമെഡല്‍ നേടിയ ടീമിലും അംഗമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.