പള്ളിക്കര (എറണാകുളം): അടുത്തമാസം ബ്രസീലില്‍ നടക്കുന്ന റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ പി.ആര്‍. ശ്രീജേഷ് നയിക്കുന്നമെന്ന പ്രഖ്യാപനം വന്നതോടെ ഇങ്ങ് പള്ളിക്കരയിലെ പാറാട്ട് വീട്ടിലും സന്തോഷം അലതല്ലി. ചാനലില്‍ വാര്‍ത്ത വന്നതോടെ അത്യാഹ്ളാദത്തിലായ ശ്രീജേഷിന്‍െറ കുടുംബാംഗങ്ങള്‍ ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു. ആദ്യമായാണ് ഹോക്കിയുടെ തലപ്പത്ത് ഒരു മലയാളി എത്തുന്നത്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം അഭിമാനനിമിഷമാണിതെന്നും എല്ലാം ദൈവത്തിന്‍െറ അനുഗ്രഹമാണെന്നും പിതാവ് രവീന്ദ്രന്‍ പറഞ്ഞു. ദൈവാനുഗ്രഹത്തോടെ ഒളിമ്പിക്സില്‍ ഇവര്‍ സ്വര്‍ണം നേടിവരുമെന്നാണ് പ്രതീക്ഷയെന്ന് അമ്മ ഉഷ രവീന്ദ്രന്‍ പറഞ്ഞു. ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാര്യ ഡോ. അനീഷ്യയും പറഞ്ഞു. രണ്ട് വയസ്സുള്ള മകള്‍ അനുശ്രീയും സന്തോഷത്തിലാണ്.
ഡല്‍ഹിയിലുള്ള ശ്രീജേഷ് ഉച്ചക്ക് 12ന് വീട്ടിലുള്ളവരെ വിളിച്ച് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
2002ല്‍ കേരളത്തിന് വേണ്ടി ദേശീയ ടൂര്‍ണമെന്‍റില്‍ കളിച്ച ശ്രീജേഷ് 2004 ല്‍ പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ എത്തി. പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കിഴക്കമ്പലം സെന്‍റ് ആന്‍റണീസ് എല്‍.പി സ്കൂളിലും സെന്‍ജോസഫ് സ്കൂളിലുമായി ഏഴാം ക്ളാസ് വരെ പഠിച്ച ശ്രീജേഷ് അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കായികരംഗത്ത് എത്തുന്നത്. ആദ്യം ഓട്ടത്തിലും തുടര്‍ന്ന് ഷോട്ട്പുട്ട് എന്നിവയിലുമായി ശ്രദ്ധ. അവിടെനിന്ന് 2001ലാണ് ജി.വി രാജ സ്കൂളില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.