മീനങ്ങാടി: ലോക സ്പെഷല്‍ ഒളിമ്പിക്സില്‍ രാജ്യത്തിനുവേണ്ടി ഹോക്കി വല കാത്ത രഘു മടങ്ങുന്നത് തീക്ഷ്ണ ജീവിതത്തിന്‍െറ കഷ്ടപ്പാടുകളോട് പടപൊരുതി. ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറായിരുന്ന മുട്ടില്‍ പഞ്ചായത്തിലെ മൂതിമൂല കുറുമ കോളനിയിലെ രഘുവിന്‍െറ വിയോഗത്തോടെ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കേണ്ടിവന്ന ഒരു കായികതാരത്തിന്‍െറ ജീവിതചിത്രമാണ് തെളിയുന്നത്. 2002ലെ ഒളിമ്പിക്സില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നാട്ടില്‍ തിരിച്ചത്തെി കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നതിനിടയിലാണ് ആകസ്മികമായി മരണം കഴിഞ്ഞ ദിവസം രഘുവിനെ (31) തോല്‍പ്പിച്ചത്.
വീടിനടുത്ത വയലില്‍ പണിയെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഊമയും ബധിരനുമായ രഘു 17 വര്‍ഷം ചുള്ളിയോടിനടുത്തെ മേഴ്സി ഹോമില്‍ പഠിച്ചു. അവിടെനിന്നാണ് വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഹോക്കി എന്നിവയില്‍ പരിശീലനം നേടിയത്. ജില്ലാ, സംസ്ഥാന തലങ്ങളില്‍ നിരവധി മെഡലുകള്‍ നേടിയതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി ജെഴ്സിയണിഞ്ഞത്. മെഡലുകള്‍കൊണ്ട് കുടുംബം പുലരില്ളെന്ന് തിരിച്ചറിഞ്ഞതോടെ കായികരംഗം ഉപേക്ഷിക്കാന്‍ ഈ യുവാവ് നിര്‍ബന്ധിതനാവുകയായിരുന്നു. മൂതിമൂല ഭാഗത്ത് വാര്‍ക്കപ്പണി ഉള്‍പ്പെടെ സകല ജോലികള്‍ക്കും പോയി.
ചെറിയൊരു വീട്, രണ്ട് സഹോദരിമാരുടെ വിവാഹം എന്നിവയൊക്കെയായിരുന്നു രഘുവിന്‍െറ സ്വപ്നങ്ങള്‍. വീട് പണി പകുതിയാക്കി. ഒരു പെങ്ങളുടെ വിവാഹം നടത്തി. ഇതിനിടയിലായിരുന്നു വിയോഗം. മകന്‍െറ മരണത്തോടെ കുടുംബം അനാഥമായിരിക്കുകയാണെന്ന് രഘുവിന്‍െറ അച്ഛന്‍ ദാമോദരന്‍ പറഞ്ഞു. 20 സെന്‍റ് ഭൂമിയാണ് ആകെയുള്ളത്. കുറച്ചു വയലുമുണ്ട്. ‘രാജ്യത്തിനുവേണ്ടി കളിച്ചിട്ടെന്താ... സര്‍ക്കാര് ഒന്നും തന്നിട്ടില്ല’ -അമ്മ ജാനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.