ഒന്നിനെതിരെ 24 ഗോളുകള്‍ ! 1932ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സില്‍ പിറന്ന, ഇന്നും ഇളക്കമില്ലാത്ത ഈ ഹോക്കി റെക്കോഡ് ഇന്ത്യയുടെ പേരിലാണ്. അന്ന് ആതിഥേയരായ അമേരിക്കയെ നാണംകെടുത്തിയ മത്സരത്തില്‍ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ് എട്ടുഗോളും സഹോദരന്‍ രൂപ് സിങ് 10 ഗോളുമടിച്ചു. ആധുനിക ഒളിമ്പിക്സിന്‍െറ ഇതുവരെയുള്ള ചരിത്രത്തില്‍ ഒമ്പത് സ്വര്‍ണം മാത്രമാണ് ഇന്ത്യയുടെ വരവിലുള്ളത്. അതില്‍ എട്ടും ഹോക്കിയിലെ സംഘവിജയമായിരുന്നു. ഇത്രയധികം സ്വര്‍ണം ഈ കളിയില്‍ മറ്റൊരു രാജ്യവും നേടിയിട്ടില്ല. 1928 മുതല്‍ 1964 വരെ മാന്ത്രികവടികളുമായി കളംവാണു രാജ്യം. ആറു ഒളിമ്പിക്സില്‍ തുടര്‍ച്ചയായി ചാമ്പ്യന്മാര്‍. പിന്നീട് ഒരു വെള്ളിയും മൂന്നു വെങ്കലവും. 1980ല്‍ മോസ്കോയില്‍ ഒരിക്കല്‍കൂടി സ്വര്‍ണം ചൂടിയ ശേഷം ടീം ഏറെ ദൂരേക്ക് പിന്തള്ളപ്പെട്ടു.
2008ല്‍ ബെയ്ജിങ് ഒളിമ്പിക്സിന് കളിക്കാന്‍പോലും യോഗ്യത ലഭിച്ചില്ല. കഴിഞ്ഞതവണ ലണ്ടനില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയവും മാറാപ്പിലാക്കി. ദക്ഷിണാഫ്രിക്കയോട് തോറ്റ് 12ാം സ്ഥാനത്ത്. എന്നാല്‍, റിയോയിലെ ഡിയോഡോറോ ഒളിമ്പിക് പാര്‍ക്കിലെ ഒളിമ്പിക് ഹോക്കി സെന്‍ററില്‍ മലയാളിയായ ശ്രീജേഷിന്‍െറ നായകത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ വീണ്ടും പ്രതീക്ഷയുടെ ചിറക് വിരിക്കുന്നു. ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള ടീം ഈയടുത്ത കാലത്തായി മികച്ച ഫോമിലാണ്. 2014ല്‍ പാകിസ്താനെ തോല്‍പിച്ച് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി. ചാമ്പ്യന്‍സ് ട്രോഫിയിലെ കുതിപ്പ് പഴയപ്രതാപത്തിലേക്കുള്ള തിരിച്ചുവരവായി കാണുന്നവരേറെയാണ്. മികച്ച ഗോള്‍കീപ്പര്‍ മാത്രമല്ല, നല്ല നായകനുമാണെന്ന് എറണാകുളം പള്ളിക്കര സ്വദേശി തെളിയിച്ചു. രുപീന്ദര്‍ പാല്‍ സിങ്ങും വി.ആര്‍. രഘുനാഥും ഇപ്പോള്‍ ലോകത്തെതന്നെ മികച്ച പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധരാണ്. മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍സിങ് മധ്യനിരയിലെ വിശ്രമമില്ലാത്ത എന്‍ജിന്‍. വൈസ് ക്യാപ്റ്റന്‍ എസ്.വി. സുനില്‍ പ്രതിരോധം തുളക്കുന്ന വേഗത്തിനുടമ.
പൂള്‍ ‘ബി’യില്‍ ഇന്ത്യക്കൊപ്പം കളിക്കേണ്ട മറ്റു രാജ്യങ്ങള്‍ നെതര്‍ലന്‍ഡ്സ്, ജര്‍മനി, അര്‍ജന്‍റീന, അയര്‍ലന്‍ഡ്, കാനഡ എന്നിവരാണ്. ജര്‍മനിയും നെതര്‍ലന്‍ഡ്സും അജയ്യ ശക്തികളാണ്. 1992ന് ശേഷം ജര്‍മനി മൂന്നു തവണയും നെതര്‍ലന്‍ഡ്സ് രണ്ടു തവണയും ജേതാക്കളായിട്ടുണ്ട്. മത്സരഘടനയില്‍ വരുത്തിയ മാറ്റം ഇന്ത്യക്ക് ഗുണം ചെയ്യും. വനിതാ വിഭാഗത്തില്‍ അര്‍ജന്‍റീന, ആസ്ട്രേലിയ, ബ്രിട്ടന്‍, യു.എസ്.എ, ജപ്പാന്‍ എന്നീ ശക്തന്മാര്‍ക്കൊപ്പ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.