ചെന്നൈ: ഡച്ച് മധ്യനിര താരം ഹാന്‍സ് മള്‍ഡര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്കായി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും ഡല്‍ഹി ഡൈനാമോസ് താരമായിരുന്ന മള്‍ഡര്‍ സ്പാനിഷ് മൂന്നാം ഡിവിഷന്‍ ക്ളബ് കാസെറിനോയില്‍നിന്നാണ് ചെന്നൈയിലത്തെുന്നത്. ഡല്‍ഹിക്കുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് മള്‍ഡറെ സ്വന്തമാക്കാന്‍ ചാമ്പ്യന്‍ ക്ളബിനെ പ്രേരിപ്പിച്ചത്. പ്രഥമ സീസണില്‍ ഡല്‍ഹിക്കുവേണ്ടി 13 കളിയില്‍ ബൂട്ടണിഞ്ഞ താരം മൂന്ന് ഗോളടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം 15 കളിയിലുമിറങ്ങിയെങ്കിലും സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍, മധ്യനിരയിലെ ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ റോളില്‍ നിര്‍ണായക സംഭാവനകള്‍ താരത്തെ ശ്രദ്ധേയമാക്കി. ‘കഴിഞ്ഞ രണ്ടു സീസണിലും ഡല്‍ഹിക്കൊപ്പമുള്ള അവസരം ആസ്വദിച്ചു. മാര്‍കോ മറ്റരാസി ക്ഷണിച്ചതോടെ ചെന്നൈക്കുവേണ്ടി കളിക്കാനൊരുങ്ങുകയാണ്. സ്ഥിരതയാര്‍ന്ന പ്രകടനവുമായി ചാമ്പ്യന്‍പട്ടം നിലനിര്‍ത്തും’ -മള്‍ഡര്‍ പറഞ്ഞു. രണ്ടു സീസണിലെയും ഡച്ചുതാരത്തിന്‍െറ സ്ഥിരത ടീമിലത്തെിക്കുന്നതിനു കാരണമായതായി മറ്റരാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.