ബംഗളൂരു: ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരത്തിനുള്ള ‘ധ്രുവബത്ര പ്ളെയര്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം മലയാളിയായ പി.ആര്‍. ശ്രീജേഷിന്. ഒളിമ്പിക്സ് യോഗ്യതയും ലോക ഹോക്കി ലീഗില്‍ വെങ്കല മെഡലും ഉള്‍പ്പെടെ രാജ്യത്തിന് അവിസ്മരണീയ നേട്ടങ്ങള്‍ സമ്മാനിച്ചാണ് മലയാളി ഗോള്‍ കീപ്പര്‍ കഴിഞ്ഞ സീസണിലെ മികച്ച താരമായി മാറിയത്.
എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്. 2006 മുതല്‍ ഇന്ത്യന്‍ ടീമിലുള്ള ശ്രീജേഷിന്‍െറ മികവിലായിരുന്നു 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ സഹതാരങ്ങളായ മന്‍പ്രീത് സിങ്, അക്ഷദീപ്, ബിരേന്ദ്ര ലക്ര എന്നിവരെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയിലെ മികച്ച താരമായത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹോക്കി ഇന്ത്യ വാര്‍ഷിക പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് ശ്രീജേഷ്. 25 ലക്ഷം രൂപയാണ് പുരസ്കാര തുക. ദീപികയാണ് മികച്ച വനിതാ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.