ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ശ്രീജേഷ് ഇന്ത്യയെ നയിക്കും

ബംഗളൂരു: മലേഷ്യയിലെ ക്വാന്‍റനില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി  ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ മലയാളിതാരം പി.ആര്‍. ശ്രീജേഷ് നയിക്കും. ഈ മാസം 20 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ്. 18 അംഗ ടീമില്‍ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ്ങാണ് വൈസ് ക്യാപ്റ്റന്‍. ഒളിമ്പിക്സിലും ഇന്ത്യന്‍ ടീമിനെ നയിച്ചത് ശ്രീജേഷായിരുന്നു. വി.ആര്‍. രഘുനാഥിന് വിശ്രമം അനുവദിച്ചു. ജസ്ജിത് സിങ് കുലാര്‍ പകരം കളിക്കും. റിയോ ഒളിമ്പിക്സില്‍ പരിക്കുകാരണം ടീമിലില്ലാതിരുന്ന ബീരേന്ദ്ര ലക്രയും തിരിച്ചത്തെി. മുന്നേറ്റനിരയില്‍ ആകാശ്ദീപ് സിങ്ങിനും രമണ്‍ദീപ് സിങ്ങിനും വിശ്രമം അനുവദിച്ചു. ശ്രീജേഷിന് പുറമെ, യുവതാരം ആകാശ് ചിക്തെയാണ് രണ്ടാം ഗോളി. ഇന്ത്യക്കൊപ്പം ചൈന, കൊറിയ, ജപ്പാന്‍, മലേഷ്യ, നിലവിലെ ജേതാക്കളായ പാകിസ്താന്‍ എന്നീ ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.