ന്യൂഡല്‍ഹി: 2018നുള്ളില്‍ ഇന്ത്യന്‍ ഹോക്കി ലോകത്തെ ഏറ്റവുംമികച്ച മൂന്നില്‍ ഒരാളാവുമെന്ന് ടീമംഗം വി.ആര്‍. രഘുനാഥ്. റിയോ ഒളിമ്പിക്സ് ഉള്‍പ്പെടെ കഴിഞ്ഞവര്‍ഷങ്ങളിലെ ഇന്ത്യന്‍ ടീമിന്‍െറ പ്രകടനം ഏറ്റവുംമികച്ച നിലയിലായിരുന്നു. ഈ പ്രകടനം നിലനിര്‍ത്താനാവും ടീമിന്‍െറ ശ്രമം -ഡ്രാഗ് ഫ്ളിക്കര്‍ പറഞ്ഞു. ‘കോമണ്‍ വെല്‍ത്ത് ഗെയിംസ്, ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ സുപ്രധാന ടൂര്‍ണമെന്‍റുകളിലെല്ലാം പ്രകടനം ശ്രദ്ധേയമായിരുന്നു. റിയോയിലും നന്നായി കളിച്ചു. നാലുവര്‍ഷം മുമ്പത്തെ അവസ്ഥയില്‍നിന്ന് ഇന്ത്യന്‍ ഹോക്കി ഏറെ മുന്നോട്ടുപോയി. ഇപ്പോള്‍ ആദ്യ ആറുപേരില്‍ ഇടമുണ്ട്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇന്ത്യ കൂടുതല്‍ മുന്നിലത്തെും. യുവതാരങ്ങള്‍ കൂടുതല്‍ ടീമിലത്തെുന്നത് നല്ല സൂചനയാണ്. ഒപ്പം, റോളണ്ട് ഓള്‍ട്ട്മാനു കീഴില്‍ മികച്ച കോച്ചിങ് സ്റ്റാഫുമുണ്ട്. കളിയോടുള്ള സമീപനത്തിലും കളിക്കാരുടെ ആത്മവിശ്വാസത്തിലും കാര്യമായ മാറ്റമുണ്ട്’ -സമീപകാല പ്രകടനങ്ങള്‍ നിരത്തി രഘുനാഥ് വിലയിരുത്തുന്നു. നായകവേഷമണിഞ്ഞ സര്‍ദാര്‍ സിങ്ങും ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷും ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. അവരുടെ നേതൃത്വവും ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജമാവുന്നു -രഘുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.