ടോക്യോ: ജപ്പാനിൽ ആരംഭിച്ച വനിത ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വമ്പൻ ജയത്തോടെ തുടക്കംകുറിച്ചു. ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ 10-0ത്തിന് തകർത്തുവിട്ടാണ് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. ഇന്ത്യക്കായി നവനീത് കൗർ (3, 41), റാണി(15, 18), നവജോത് കൗർ (30, 50) എന്നിവർ രണ്ടു ഗോൾ വീതം നേടിയപ്പോൾ, ലാൽറെംസിയാമി (18), ദീപ് എക്ക (25), ഗുർജിത് കൗർ (41), സോനിക (45) എന്നിവർ ഒാരോ ഗോൾ വീതവും നേടി. പൂൾ ‘എ’യിൽ ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവർക്കൊപ്പമാണ് ഇന്ത്യ. മറ്റൊരു മത്സരത്തിൽ ചൈന മലേഷ്യയെ 5-4ന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.