മസ്കത്ത്: അഞ്ചാമത് ഹീറോ ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് വിജയത്തുടക്കം. ടൂർണമെൻറിെൻറ ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച രാത്രി മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഒമാനെ മറുപടിയില്ലാത്ത 11 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. സ്ട്രൈക്കർ ദിൽപ്രീത് സിങ് ഹാട്രിക് നേടി. 41, 55, 57 മിനിറ്റുകളിലായിരുന്നു ദിൽപ്രീതിെൻറ ഗോളുകൾ. 17ാം മിനിറ്റിൽ ലളിത് ഉപാധ്യായ് ആണ് ഇന്ത്യക്കുവേണ്ടി ആദ്യ ഗോൾ നേടിയത്.
പിന്നാലെ ഹർമൻപ്രീത് സിങ്, നീലകണ്ഠ ശർമ, മൻദീപ് സിങ്, ഗുർജന്ദ് സിങ്, ആകാശ്ദീപ് സിങ്, വരുൺ കുമാർ, ചിങ്ലെന്‍സന സിങ് കംഗുജം എന്നിവരും ഒമാൻ വല കുലുക്കി. മലയാളി താരം ശ്രീജേഷാണ് ഇന്ത്യൻ ഗോൾവല കാത്തത്. ശനിയാഴ്ച രാത്രി ഒമാൻ സമയം 9.40ന് നടക്കുന്ന തങ്ങളുടെ രണ്ടാമത്തെ റൗണ്ട് റോബിൻ മത്സരത്തിൽ ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടും. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ മലേഷ്യ ജപ്പാനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.