ഇപ്പോ(മലേഷ്യ): സുൽത്താൻ അസ്ലൻഷാ ഹോക്കിയിൽ മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യക്ക് വെങ്കലമെഡൽ. എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. രുപീന്ദർ പാൽ സിങ് രണ്ടുഗോൾ നേടിയപ്പോൾ തൽവീന്ദർ സിങ്ങും എസ്.വി സുനിലും ഒാരോ ഗോൾ വീതം നേടി. നേരത്തെ ദുർബലരായ മലേഷ്യയോട് 1-0ന് തോറ്റ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായിരുന്നു.
ടൂർണമെൻറിൽ മൂന്ന് തോൽവികൾ വഴങ്ങി അവസാന സ്ഥാനക്കാരായിരുന്ന മലേഷ്യ ശക്തരായ ഇന്ത്യയെ അട്ടിമറിച്ച് ഫൈനൽ പ്രതീക്ഷ ഇല്ലാതാക്കുകയായിരുന്നു. 51ാം മിനിറ്റിൽ സബാഹ് നേടിയ ഏകഗോളിനാണ് ഏഴു പോയൻറുണ്ടായിരുന്ന ഇന്ത്യ തോൽക്കുന്നത്. ഇതോടെ പത്തു പോയൻറുമായി ഒന്നും രണ്ടും സ്ഥാനത്തുണ്ടായിരുന്ന ആസ്ട്രേലിയയും ഗ്രേറ്റ് ബ്രിട്ടനും ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.