ചത്തിസ്ഗഢ്: ഹോക്കി കോര്‍ട്ടിലെ ഇതിഹാസമായ ഇന്ത്യയുടെ ബല്‍ബീര്‍ സിങ് സീനിയറില്‍നിന്നും വിലപ്പെട്ട ഉപദേശങ്ങള്‍ കേള്‍ക്കാനായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കിയിലെ കുട്ടിത്താരങ്ങള്‍. ചത്തിസ്ഗഢിലെ ഇദ്ദേഹത്തിന്‍െറ വസതിയിലായിരുന്നു 15 വര്‍ഷത്തിനു ശേഷം ജൂനിയര്‍ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍െറ സന്ദര്‍ശനം. കോച്ച് ഹരേന്ദ്ര സിങ്ങും യുവ താരങ്ങളോടൊപ്പമുണ്ടായിരുന്നു.
92കാരനായ ബല്‍ബിര്‍ സിങ്ങിനോടൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ച സംഘം വിലപ്പെട്ട നിര്‍ദേശങ്ങള്‍ ഇമവെട്ടാതെ കേട്ടിരുന്നു. ജൂനിയര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായതിന് പ്രത്യേകം അഭിനന്ദിച്ച സിങ് കരിയറില്‍ നേടിയ മൂന്ന് ഒളിമ്പിക്സ് മെഡലുകള്‍ പിന്മുറക്കാരെ കാണിച്ച് പ്രചോദിപ്പിക്കാനും മറന്നില്ല.
‘നിങ്ങളാണ് ഇന്ത്യന്‍ ഹോക്കിയുടെ ഭാവി. ഒരു ഒളിമ്പിക്സ് ജേതാവിന്‍െറ അനുഭൂതി നിങ്ങള്‍ക്ക് ആസ്വദിക്കണമെങ്കില്‍ അതിനായി പരിശ്രമിക്കണം. ഉന്നതങ്ങള്‍ ലക്ഷ്യംവെക്കുക, പോസിറ്റിവായി ചിന്തിക്കുക, നന്നായി പരിശ്രമിക്കുക’- സിങ് ഓര്‍മിപ്പിച്ചു. 1948,1952,1956 ഒളിമ്പിക്സുകളിലാണ് ബല്‍ബിര്‍ ഇന്ത്യന്‍ ടീമിനെ ഒളിമ്പിക്സ് മെഡല്‍നേട്ടത്തിലത്തെിച്ചത്.
ഒളിമ്പിക്സ് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്ന താരമെന്ന ബല്‍ബിറിന്‍െറ റെക്കോഡ് ഇനിയും ചരിത്രത്താളുകളില്‍ തിരുത്തുകളില്ലാതെ കിടക്കുന്നു. 1952ലെ ലണ്ടന്‍ ഹോക്കി ഒളിമ്പിക്സ് ഫൈനലില്‍ നെതര്‍ലന്‍ഡിനെ 6-1ന് തകര്‍ത്ത മത്സരത്തില്‍ അഞ്ചു ഗോളുകളും സിങ്ങിന്‍െറ സ്റ്റിക്കില്‍നിന്നായിരുന്നു. ഹോക്കികളത്തില്‍ സ്റ്റിക്കുകൊണ്ട് ഇതിഹാസം രചിച്ചതിനുശേഷം ഇന്ത്യന്‍ ഹോക്കി കോച്ചിങ് രംഗത്തും വിജയമുദ്ര പതിപ്പിച്ചിരുന്നു.
ലഖ്നോവില്‍ നടന്ന ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ ബെല്‍ജിയത്തെ തകര്‍ത്ത് 15 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ കിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.