ഭുവനേശ്വർ: ലോക ഹോക്കി ലീഗിൽ ചരിത്രം കുറിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് സെമിയിൽ അന്ത്യം. അർജൻറീനയോട് 1-0ന് തോറ്റ് ഇന്ത്യ പുറത്തായി. 17ാം മിനിറ്റിലെ പെനാൽറ്റി കോർണറിലാണ് അർജൻറീന ഫൈനലിലേക്കുള്ള ഗോളാക്കി മാറ്റിയത്. കോരിച്ചൊരിയുന്ന മഴയത്ത് കളി തുടങ്ങിയപ്പോൾ ആദ്യം മുതൽ ഇന്ത്യക്ക് താളം നഷ്ടമായി. അർജൻറീനയുടെ പ്രത്യാക്രമണങ്ങളെ പ്രതിരോധിച്ച് മുന്നേറിയെങ്കിലും 17ാം മിനിറ്റിൽ ലഭിച്ച െപനാൽറ്റി കോർണർ വലയിലെത്തിച്ച് ആതിഥേയരെ അട്ടിമറിച്ചു.
സ്റ്റോപ്പർ ഒരുക്കിക്കൊടുത്ത പന്തിൽ ഗോൺസാലോ പീല്ലറ്റ് സ്കോർ െചയ്യുകയായിരുന്നു. ഒരു ഗോളിന് പിന്നിലായതോടെ ഇന്ത്യ ആക്രമണം കനപ്പിച്ചു. എന്നാൽ, ഒരു ഗോളിന് ജയിക്കാനായിരുന്നു അർജൻറീനയുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ മുന്നേറ്റങ്ങളെ സംഘമായി തടഞ്ഞു. മഴയെ വകവെക്കാതെ നിറഞ്ഞുനിന്ന കാണികളുടെ പിന്തുണയിൽ സമനിലക്കായി ഇന്ത്യ നിറഞ്ഞു കളിച്ചെങ്കിലും നനവേറിയ മൈതാനത്ത് അർജൻറീനയുടെ വലകുലുക്കാൻ ഇന്ത്യക്കായില്ല. ശനിയാഴ്ച നടക്കുന്ന ആസ്േട്രലിയ-ജർമനി മത്സരവിജയികൾ അർജൻറീനയെ ഫൈനലിൽ നേരിടും. ഇന്ത്യക്കിനി മൂന്നാം സ്ഥാനത്തിനായി മത്സരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.