ക്വാന്തന്‍ (മലേഷ്യ): കളിയേക്കാള്‍ രാഷ്ട്രീയം കലരുന്ന പോരാട്ടത്തിലേക്ക് വ്യാഴാഴ്ച കളമുണരുന്നു. ഇന്ത്യയും പാകിസ്താനും മുഖാമുഖം ഏറ്റുമുട്ടുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മലേഷ്യയിലെ ക്വാന്തനില്‍ ഇന്ന് തുടക്കം.
2011ലെ ഉദ്ഘാടന ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ഇന്ത്യ കിരീടം വീണ്ടെടുക്കാന്‍ ഇറങ്ങുമ്പോള്‍, തുടര്‍ച്ചയായി രണ്ടുതവണ ചാമ്പ്യന്മാരായി ഹാട്രിക് മോഹവുമായത്തെുന്ന പാകിസ്താന്‍ ശക്തമായ വെല്ലുവിളിയാകും.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരാണ് മറ്റു ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ മലേഷ്യ പാകിസ്താനെ നേരിടുമ്പോള്‍, ഇന്ത്യ ഇന്ന് ജപ്പാനുമായി ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമത്തെുന്നത്.
നിലവില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കള്‍, ഒളിമ്പിക്സ് ടീം, ലോക ഹോക്കി ലീഗ് വെള്ളിമെഡല്‍ ജേതാക്കള്‍ എന്നീ തലയെടുപ്പുമായാണ് മലയാളി നായകന്‍ പി.ആര്‍. ശ്രീജേഷിനു കീഴില്‍ ഇന്ത്യ സ്റ്റിക്കേന്തുന്നത്.
അഞ്ചുവര്‍ഷം മുമ്പ് കിരീടമണിഞ്ഞതിനേക്കാള്‍ ഏറ്റവും മികച്ച ടീമായ ഇന്ത്യ കിരീട ഫേവറിറ്റ് കൂടിയാണ്. റിയോ ഒളിമ്പിക്സ് ക്വാര്‍ട്ടര്‍ഫൈനല്‍ വരെയത്തെിയ ഇന്ത്യ, ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരായാണ് മലേഷ്യയിലിറങ്ങുന്നത്. അതേസമയം, ബദ്ധവൈരികളായ പാകിസ്താന് ഇക്കുറി ഒളിമ്പിക്സ് യോഗ്യതപോലുമില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.