ന്യൂഡൽഹി: പരിക്കിൽ വലഞ്ഞ ഇന്ത്യൻ ഹോക്കി ടീം ഗോളിയും നായകനുമായ പി.ആർ. ശ്രീജേഷിന് ഏഷ്യ കപ്പ് മത്സരങ്ങളും നഷ്ടമാവും. കാൽമുട്ടിലേറ്റ പരിക്കിൽനിന്ന് മോചിതനാവാത്ത മലയാളി താരത്തിന് അഞ്ചുമാസമെങ്കിലും വിശ്രമത്തിന് നിർദേശിച്ചു. ഇതോടെ, ഒക്ടോബറിൽ ധാക്ക വേദിയാവുന്ന ഏഷ്യകപ്പ് നഷ്ടമാവും.സുൽത്താൻ അസ്ലൻഷാ കപ്പ് ടൂർണമെൻറിനിടയിലായിരുന്നു വലതു കാൽമുട്ടിന് പരിക്കേറ്റത്. ഇംഗ്ലണ്ടിൽ നടന്ന ലോക ഹോക്കി ലീഗ് സെമിഫൈനൽ മത്സരങ്ങളും ശ്രീജേഷിന് നഷ്ടമായിരുന്നു. ശ്രീജേഷിന് ഫിറ്റ്നസ് വീണ്ടെടുക്കാൻ അഞ്ചു മാസം കൂടിവേണമെന്ന് ഹോക്കി പെർഫോമെൻസ് ഡയറക്റ്റർ ഡേവിഡ് ജോൺ അറിയിച്ചു. ഇൗ വർഷം അവസാനം നടക്കുന്ന ലോക ഹോക്കി ലീഗ് ഫൈനലിൽ തിരിച്ചുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.