ബംഗളൂരു: 2018 സീസണിലെ മത്സരങ്ങൾക്കുള്ള 33 അംഗ ഹോക്കി ടീമിെന ഹോക്കി ഇന്ത്യ (എച്ച്.െഎ) പ്രഖ്യാപിച്ചപ്പോൾ, ഫിറ്റ്നസ് വീണ്ടെടുത്ത മലയാളി നായകൻ പി.ആർ. ശ്രീജേഷ് തിരിച്ചെത്തി. കാൽമുട്ടിന് പരിക്കേറ്റ ശ്രീജേഷ് എട്ടുമാസത്തോളം ടീമിൽനിന്ന്പുറത്തായിരുന്നു. കഴിഞ്ഞവർഷം ആദ്യത്തിൽ അസ്ലൻ ഷാ ടൂർണമെൻറിനിടെ ലിഗ്മെൻറിന് പരിക്കേറ്റാണ് കളംവിടുന്നത്. താരങ്ങൾക്കുള്ള ആദ്യ പരിശീലന ക്യാമ്പ് ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയിൽ വ്യാഴാഴ്ച ആരംഭിക്കും.
അകാശ് ചിക്തെ, സുരാജ് കർക്കെര, 2016 ജൂനിയർ ലോകകപ്പിൽ വിജയ ടീമിലുണ്ടായിരുന്ന ക്രിഷൻ ബി പാതക് എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അണ്ടർ-18 ഏഷ്യകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒഡിഷക്കാരനായ അൻജീപ് എക്സെസും സീനിയർ ടീമിൽ ഇടംപിടിച്ചു. കോമൺവെൽത്ത് ഗെയിംസ്, ബെൽജിയം, ന്യൂസിലൻഡ്, ജപ്പാൻ എന്നിവരടങ്ങുന്ന ചതുർരാഷ്ട്ര പരമ്പര, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് എന്നിവ ഉൾപ്പെടെ തിരക്കേറിയ സീസണാണ് പുതുവർഷത്തിൽ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.