ജൂനിയര്‍ ഹോക്കി ലോകകപ്പ്: ചരിത്രമെഴുതി ഇന്ത്യ

ലഖ്നോ: ഒന്നര പതിറ്റാണ്ടിനുശേഷം ജൂനിയര്‍ പുരുഷ ലോകകപ്പ് ഹോക്കിയില്‍ കിരീടം ചൂടിയപ്പോള്‍ ടീം ഇന്ത്യ കാത്തത് 130 കോടി ജനങ്ങളുടെ വിശ്വാസം. അതോടൊപ്പം ഹോക്കിയില്‍ ഇന്ത്യയുടെ പ്രതാപകാലത്തിലേക്കുള്ള തിരിച്ചുപോക്കും. ബെല്‍ജിയത്തിനെതിരെ നിര്‍ണായക കളിയില്‍ ഇറങ്ങുമ്പോള്‍ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മൂവര്‍ണ പതാകയുമായി കാണികള്‍ തിങ്ങിനിറഞ്ഞിരുന്നു. ആദ്യ പാദത്തിന്‍െറ എട്ടാം മിനിറ്റില്‍ ഗുര്‍ജന്ദ് സിങ്ങും 22ാം മിനിറ്റില്‍ സിമ്രജീത് സിങ്ങും നേടിയ അത്യുഗ്രന്‍ ഗോളുകളിലാണ് ആതിഥേയരുടെ വിജയം.


സന്ദര്‍ശകരെ 2-1ന് തകര്‍ത്ത് സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്റ്റിക്കുകൊണ്ട് ഇന്ത്യ ചരിത്രംകുറിച്ചപ്പോള്‍ ആര്‍ത്തിരമ്പി ആരാധകരും കൂടെയുണ്ടായിരുന്നു. 2001ല്‍ ആസ്ട്രേലിയയില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ കിരീടം. 70ാം മിനിറ്റില്‍ ഫാബ്രിസ് വാന്‍ ബോക്റിയിക്കാണ് ബെല്‍ജിയത്തിന്‍െറ ആശ്വാസ ഗോള്‍ നേടിയത്. കളിതുടങ്ങി ഗോളാരവങ്ങള്‍ മുഴക്കാന്‍ ആരാധകകര്‍ക്ക് അധികം താമസിക്കേണ്ടിവന്നില്ല. ഹര്‍ജീത് സിങ്ങിന്‍െറ നേതൃത്വത്തില്‍ ഇറങ്ങിയ ആതിഥേയരെ എട്ടാം മിനിറ്റില്‍തന്നെ ഗുര്‍ജന്ദ് സിങ് മുന്നിലത്തെിച്ചു. വിസില്‍ മുഴങ്ങി നിമിഷങ്ങള്‍ക്കകം ഗോള്‍ വഴങ്ങിയതോടെ ബെല്‍ജിയം ഇരു വശങ്ങളിലൂടെയും ആക്രമണം കനപ്പിച്ചു.

ആക്രമണത്തെ ഇന്ത്യ പ്രതിരോധിച്ചെങ്കിലും തുടരെ ഇന്ത്യയും തിരിച്ചടികള്‍ തുടര്‍ന്നു. സമയം കൂടുതല്‍ കഴിയുന്നതിനുമുമ്പേ 22ാം മിനിറ്റില്‍ സിമ്രജീത് സിങ്ങിലൂടെ ലീഡുയര്‍ത്തിയതോടെ ബെല്‍ജിയം തീര്‍ത്തും പരുങ്ങലിലായി. ബാക്ക്ഷോട്ടിലൂടെയായിരുന്നു സിമ്രജീതിന്‍െറ ഈ മനോഹര ഗോള്‍. എന്നാല്‍, തിരിച്ചടിക്കാനാവാതെ വിയര്‍ത്ത ബെല്‍ജിയത്തിന് ആശ്വാസമായി 70ാം മിനിറ്റില്‍ ഫാബ്രിസ് വാന്‍ ബോക്റിയിക് പെനാല്‍റ്റി കോര്‍ണറില്‍ ഗോള്‍ നേടുകയായിരുന്നു.

വിജയ ടീമിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സീനിയര്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, ക്രിക്കറ്റ് താരങ്ങളായ വി.വി.എസ്. ലക്ഷ്മണ്‍, സുരേഷ് റെയ്ന, ബോക്സിങ് താരം വിജേന്ദ്ര സിങ് തുടങ്ങി നാനാഭാഗങ്ങളില്‍നിന്നും അഭിനന്ദനപ്രവാഹമായിരുന്നു.

 

Tags:    
News Summary - hockey- India won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.