ലണ്ടൻ: ലോക ഹോക്കി ലീഗ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് മലേഷ്യക്കെതിരെ. പൂൾ ‘ബി’യിൽ നാലിൽ മൂന്ന് കളിയും ജയിച്ച് രണ്ടാം സ്ഥാനക്കാരായ ഇന്ത്യ മിന്നുന്ന ഫോമിലാണ് നോക്കൗട്ട് പോരാട്ടത്തിനിറങ്ങുന്നത്. സ്കോട്ലൻഡ്, കാനഡ, പാകിസ്താൻ എന്നിവരെ തോൽപിച്ച ശേഷം, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെതർലൻഡ്സാണ് ഇന്ത്യയെ വീഴ്ത്തിയത്.
പൂൾ ‘എ’യിൽ നിന്നും മൂന്നാം സ്ഥാനക്കാരാണ് മലേഷ്യ. അർജൻറീന, ഇംഗ്ലണ്ട് എന്നിവരോട് കീഴടങ്ങിയവർ, ദക്ഷിണകൊറിയ, ചൈന എന്നിവരെ തോൽപിച്ചാണ് നോക്കൗട്ടിൽ ഇടം നേടിയത്. സ്ട്രൈക്കർ ആകാശ്ദീപ് സിങ് മികച്ച ഫോമിലാണ്. ഗോൾ കണ്ടെത്താൻ മിടുക്കരായ തൽവീന്ദർ സിങ്, എസ്.വി. സുനിൽ, മന്ദീപ് സിങ്, സീനിയർ താരം സർദാർ സിങ്, മൻപ്രീസ് എന്നിവരുടെ സാന്നിധ്യം 14ാം റാങ്കുകാരായ മലേഷ്യക്കുമേൽ ഇന്ത്യക്ക് ഏറെ മുൻതൂക്കം നൽകുന്നു.
ക്വാർട്ടറിലെ മറ്റു മത്സരങ്ങളിൽ അർജൻറീന -പാകിസ്താൻ, ഇംഗ്ലണ്ട്-കാനഡ, നെതർലൻഡ്സ്-ചൈന എന്നിവരുമായി ഏറ്റുമുട്ടും. നോക്കൗട്ടിൽ പുറത്തായാലും ഹോക്കി ലീഗ് ഫൈനലിൽ ആതിഥേയരെന്ന നിലയിൽ ഇന്ത്യ യോഗ്യത നേടും. അതേസമയം, 20 ടീമുകൾ പെങ്കടുക്കുന്ന സെമിയിലെ ആദ്യ പത്തു സ്ഥാനക്കാരായാലേ 2018 ലോകകപ്പിന് യോഗ്യത നേടാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.