ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ ചരിത്രംകുറിച്ച് ബെൽജിയത്തിെൻറ വിജയഭേരി. ഷൂട് ടൗട്ടും കടന്ന് സഡൻ ഡെത്തിലെത്തിയ ഫൈനൽ പോരാട്ടത്തിൽ നെതർലൻഡ്സിനെ 3-2ന് മറികടന ്ന് ബെൽജിയം കന്നികിരീടത്തിൽ മുത്തമിട്ടു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ഷൂേട്ടാഫിലേക്ക് നീണ്ടത്. ഇരുടീമകൾക്കും നിരവധി അവസരങ്ങൾ തുറന്നെത്തിയ നിശ്ചിതസമയത്ത് പക്ഷേ, ഒരു തവണപോലും പന്ത് വലയിലെത്തിയില്ല. പെനാൽറ്റി കോർണറിലൂടെയുൾപ്പെടെ ബെൽജിയം ഗോൾമുഖം നിരവധി തവണ വിറപ്പിച്ച നെതർലൻഡ്സിനായിരുന്നു ആക്രമണം കൂടുതൽ.
എന്നാൽ, കളി ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെ ഷൂേട്ടാഫിലേക്ക് നീണ്ടു. ആദ്യ അഞ്ചു അവസരങ്ങളിൽ ഇരു ടീമുകളും രണ്ടെണ്ണം വീതം ലക്ഷ്യത്തിലെത്തിച്ചതോടെ ചാമ്പ്യന്മാരെ നിർണയിക്കൽ സഡൻഡെത്തിലായി.
ബെൽജിയം താരം വാൻ ഒാബൽ സഡൻഡെത്തിലെ ആദ്യ കിക്ക് ലക്ഷ്യത്തിച്ചെങ്കിലും നെതർലൻഡ്സിെൻറ ഹേർട് സെബർഗിെൻറ ഷോട്ട് പാളി. ഇതോടെ, 3-2ന് ബെൽജിയം ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.