മെല്‍ബണ്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന്‍െറ മികവുമായി ആസ്ട്രേലിയയിലത്തെിയ ഇന്ത്യന്‍ ഹോക്കി ടീമിന് ചതുര്‍രാഷ്ട്ര പരമ്പരയില്‍ തോല്‍വി. ആദ്യ മത്സരത്തില്‍ കരുത്തരായ ആസ്ട്രേലിയ 2-3നാണ് ഇന്ത്യയെ വീഴ്ത്തിയത്. കളിയുടെ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യയാണ് ആദ്യം സ്കോര്‍ ചെയ്തത്. ഒന്നാം ക്വാര്‍ട്ടറില്‍ ഇരുവരും ഗോള്‍രഹിത സമനിലയില്‍ മടങ്ങി. രണ്ടാം ക്വാര്‍ട്ടറില്‍ മൂന്ന് പെനാല്‍റ്റി കോര്‍ണര്‍ നേടിയെടുത്ത ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. രണ്ടെണ്ണം പാഴായപ്പോള്‍ 21ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ് ഗോളാക്കി. മൂന്നു മിനിറ്റിനകം ജെറമി ഹേവാഡ് ഓസീസിനെ ഒപ്പമത്തെിച്ചു. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഓസീസ് രണ്ട് ഗോളുകള്‍കൂടി നേടിയതോടെ കളിയുടെ ഗതി മാറി.
36ാം മിനിറ്റില്‍ ഹേവാഡും 43ാം മിനിറ്റില്‍ ട്രെന്‍റ് മിറ്റനും സ്കോര്‍ ചെയ്തു. അവസാന ക്വാര്‍ട്ടറില്‍ രുപീന്ദര്‍, തല്‍വീന്ദര്‍ സിങ്, യൂസുഫ് അഫാന്‍ എന്നിവര്‍ നടത്തിയ മുന്നേറ്റത്തെ ശക്തമായി പ്രതിരോധിച്ച് ആസ്ട്രേലിയ പിടിച്ചുനിന്നു. ഇതിനിടെ, 53ാം മിനിറ്റില്‍ രുപീന്ദര്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗോള്‍ നേടിയെങ്കിലും ഇന്ത്യന്‍ തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.