ദോൻഗെ സിറ്റി (കൊറിയ): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്താനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തോൽവി. ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ പോയൻറുമായി ഫൈനലിലെത്തിയ ഇന്ത്യയെ ആതിഥേയരായ ദക്ഷിണ കൊറിയയാണ് 1-0ത്തിന് തോൽപിച്ചത്.
24ാം മിനിറ്റിൽ യങ്സിൽ ലീയാണ് കൊറിയയുടെ വിജയഗോൾ നേടിയത്. മത്സരത്തിലുട നീളം മികച്ച പ്രതിരോധത്തിലൂന്നി കളിച്ച കൊറിയ ഇന്ത്യയെ ഗോൾനേടാൻ അനുവദിച്ചില്ല. ആദ്യ ഘട്ടത്തിൽ ആക്രമിച്ചുകളിച്ച് ഇന്ത്യൻ പ്രതിരോധനിരക്കാർക്ക് കൊറിയൻ മുന്നേറ്റം കനത്ത തലവേദന സൃഷ്ടിച്ചു.
എന്നാൽ, പ്രത്യാക്രമണവുമായി ഇന്ത്യയും ഉണർന്നുകളിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ഗോൾകീപ്പർ സവിതയുടെ മികച്ച സേവുകളാണ് രണ്ടാം പകുതിയിൽ തുണയായത്. ടൂർണമെൻറിെൻറ അഞ്ച് എഡിഷനുകൾ പൂർത്തിയായപ്പോൾ 2010, 2011 വർഷങ്ങളിൽ ജേതാക്കളായ കൊറിയയുടെ മൂന്നാം കിരീട വിജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.