ലണ്ടൻ: തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മിന്നും വിജയവുമായി കുതിച്ച ഇന്ത്യക്ക് നെതർലൻഡ്സിനു മുന്നിൽ തോൽവി. ലോക ഹോക്കി ലീഗ് സെമിഫൈനലിൽ ശക്തരായ നെതർലൻഡ്സ് 3-1നാണ് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. നാലു മത്സരങ്ങളിൽ മൂന്നു വിജയവും ഒരു തോൽവിയുമായി ഇന്ത്യ ലീഗിലെ ക്വാർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് മലേഷ്യയാണ് എതിരാളികൾ.
പൂൾ ബിയിൽ മൂന്നു മത്സരങ്ങൾ വിജയിച്ചായിരുന്നു ഇന്ത്യയും നെതർലൻഡ്സും നേർക്കുനേർ എത്തിയത്.
മൂന്നാം റാങ്കുകാരായ നെതർലൻഡ്സിനെതിരെ രണ്ടു സ്ഥാനം പിന്നിലുള്ള ഇന്ത്യ പ്രതിരോധിച്ചു കളിച്ചെങ്കിലും ആദ്യ രണ്ടു ക്വാർട്ടറിൽ വഴങ്ങിയ മൂന്ന് ഗോളുകൾക്ക് തോൽവി സമ്മതിക്കുകയായിരുന്നു.
രണ്ടാം മിനിറ്റിൽതന്നെ നെതർലൻഡ്സ് ഇന്ത്യൻ പ്രതിരോധത്തെ കബളിപ്പിച്ച് ഗോൾ നേടി. തീയറി ബ്രിക്ഹാമാണ് ഗോൾ നേടുന്നത്. കളി ചൂടുപിടിക്കുംമുെമ്പ വഴങ്ങിയ ഗോളിൽ ഇന്ത്യ ആദ്യം പതറിയെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. എന്നാൽ, 12ാം മിനിറ്റിൽ നെതർലൻഡ്സ് വീണ്ടും ഗോൾ നേടി. സാൻറർ ബാർട്ടായിരുന്നു ഇത്തവണ ഗോൾ നേടിയത്. ഇതോെട ഇന്ത്യൻനിര അൽപം പ്രതിരോധത്തിലായി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം പോസ്റ്റിനുമുന്നിലെ മിന്നുംപ്രകടനത്തോടെ നെതർലൻഡ്സ് ഗോളി രക്ഷപ്പെടുത്തി. ഗോളുറപ്പിച്ച ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് നെതർലൻഡ്സ് ഗോളിയുടെ അസാമാന്യ പ്രകടനത്തിനു മുന്നിൽ ഇല്ലാതായത്.
24ാം മിനിറ്റിലായിരുന്നു നെതർലൻഡ്സിൻറ മൂന്നാം ഗോൾ. മൈക്രോ പ്രൂയ്സറാണ് സ്കോർ. എതിരാളികൾക്കെതിരെ ഇന്ത്യയുടെ ആശ്വാസഗോൾ ആകാശ്ദീപ് സിങ്ങാണ് നേടുന്നത്. മനോഹരമായ ഫീൽഡ് ഗോളിലൂടെയാണ് ആകാശിെൻറ ഗോൾ.ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സിന് പൂൾ ‘എ’യിെല നാലാം സ്ഥാനക്കാരായ ചൈനയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.