ഇപ്പോ (മലേഷ്യ): അസ്ലൻഷാ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കു മുന്നിൽ 1-3നായിരുന്നു തോൽവി. ലീഗിൽ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആദ്യ ക്വാർട്ടറിൽ ഒാസീസിെൻറ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് കളി നിയന്ത്രിച്ചെങ്കിലും 13ാം മിനിറ്റിൽ നായകൻ പി.ആർ. ശ്രീജേഷിെൻറ വീഴ്ച തിരിച്ചടിയായി. പരിക്കേറ്റ ശ്രീജേഷ് കളം വിട്ടപ്പോൾ ആകാശ് ചിക്തെയാണ് വലകാക്കാനെത്തിയത്.
രണ്ടാം ക്വാർട്ടറിലെ 26ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ ആദ്യ ഗോളടിച്ച് ലോകചാമ്പ്യന്മാരെ െഞട്ടിച്ചു. ഫീൽഡ് ഗോളിലൂടെയായിരുന്നു കൗമാരക്കാരൻ ഹർമൻപ്രീത് തുടർച്ചയായി രണ്ടാം മത്സരത്തിലും സ്കോർ ചെയ്തത്. എന്നാൽ, ഇന്ത്യയുടെ ലീഡിന് തീരെ ആയുസ്സുണ്ടായില്ല. നാലു മിനിറ്റിനകം മറുപടി നൽകിയ ഒാസീസ് 20 മിനിറ്റിനകം മൂന്നു ഗോൾ സ്കോർ ചെയ്തു. എഡി ഒകൻഡൻ 30ാം മിനിറ്റിൽ സമനില നൽകി. ടോം ക്രെയ്ഗ് (34), ടോം വിക്ഹാം (51) എന്നിവരുടെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.