മസ്കത്ത്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. ഞായറാഴ്ച രാത്രി മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ജപ്പാനെ മറുപടിയില്ലാത്ത ഒമ്പത് ഗോളുകൾക്ക് തകർത്ത് ഇന്ത്യ മൂന്നാം ജയം കുറിച്ചു. ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാക്കളാണ് ജപ്പാൻ.
ഇന്ത്യ ചൊവ്വാഴ്ച മലേഷ്യെയയും ബുധനാഴ്ച ദക്ഷിണ കൊറിയയെയും നേരിടും. ഏഷ്യൻ ഗെയിംസ് സെമിയിൽ മലേഷ്യയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയുടെ സമ്പൂർണാധിപത്യമാണ് ജപ്പാനെതിരെ കണ്ടത്. ലളിത് ഉപാധ്യയ്, ഹർമൻപ്രീത് സിങ്, മൻദീപ് സിങ് എന്നിവർ ഇരട്ട ഗോളുകൾ നേടി. ആകാശ്ദീപ് സിങ്, ഗുർജന്ത് സിങ്, കോത്തജീത് സിങ് എന്നിവർ ഒാരോ ഗോളുകളും നേടി.
ഒരു ഗോൾ നേടുകയും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത് ആകാശ്ദീപ് ആണ് മാൻ ഒാഫ് ദ മാച്ച്. കളിയുടെ ആദ്യ രണ്ട് പാദങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ നാല് ഗോളുകൾക്ക് മുന്നിലായിരുന്നു. മൂന്നാം പാദത്തിൽ മൂന്ന് ഗോളുകളും നാലാം പാദത്തിൽ രണ്ട് ഗോളുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.