മലേഷ്യ: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആർ. ശ്രീജേഷിെൻറ വലത് കാൽമുട്ടിന് പരിക്ക്. ഇതോടെ അസ്ലൻഷാ ഹോക്കി ടൂർണമെൻറിൽ തുടർന്നുള്ള മത്സരത്തിൽ ശ്രീജേഷ് പെങ്കടുക്കിെല്ലന്ന് ഉറപ്പായി. പരിക്ക് ഭേദമാവാൻ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. തുടർന്ന് രണ്ടോ മൂന്നോ മാസത്തെ വിശ്രമവും ആവശ്യമാണ്. ഇതിനുശേഷം മാത്രമേ അദ്ദേഹത്തിന് കളിക്കളത്തിൽ തിരിച്ചെത്താനാവൂ.
ചൊവ്വാഴ്ച ആസ്ട്രേലിയക്കെതിരായ മത്സരത്തിെൻറ ആദ്യ ക്വാർട്ടറിനിടെയാണ് വലത് കാൽമുട്ടിന് പരിക്കേൽക്കുന്നത്. ഇന്ത്യൻ ഗോൾമുഖത്തേക്കുവന്ന പന്ത് തടയാനായി ഡൈവ് ചെയ്യുന്നതിനിടെ വീണ ശ്രീജേഷിനെ ഉടൻ പിൻവലിച്ചിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് വലത്കാൽമുട്ടിലെ ലിഗ്മെൻറിന് തകരാർ സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. ബുധനാഴ്ച ജപ്പാനുമായുള്ള കളിക്കിടെ ഉൗന്നുവടിയുടെ സഹായത്തോടെയാണ് ശ്രീജേഷ് ഗ്രൗണ്ടിെലത്തിയത്. തുടർന്ന് അദ്ദേഹം ഗാലറിയിലെ ഇരിപ്പിടത്തിലേക്ക് മാറുകയായിരുന്നു. ജൂണിൽ ലണ്ടനിൽ നടക്കുന്ന ലോക ഹോക്കി ലീഗ് സെമി ഫൈനലിൽ ഇറങ്ങാനാകുമോയെന്നത് സംശയകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.