ഇപോ (മലേഷ്യ): സുൽത്താൻ അസ്ലൻഷ ഹോക്കി ടൂർണമെൻറിലെ അവസാന പൂൾ മത്സരത്തിലും ഇന്ത്യക്ക് തോൽവി. അഞ്ചാം മത്സരത്തിൽ 3-2നാണ് അയർലൻഡ് ഇന്ത്യയെ തോൽപിച്ചത്.
ആദ്യ രണ്ട് ക്വാർട്ടറിലും മുന്നിട്ടുനിന്നതിന് ശേഷമായിരുന്നു ഇന്ത്യ കളി കൈവിട്ടത്. 10ാം മിനിറ്റിൽ തന്നെ രമൺദീപ് സിങ്ങിെൻറ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ, 24ാം മിനിറ്റിൽ തിരിച്ചടിച്ച് അയർലൻഡ് (ഷെയ്ൻ ഡോണോഗോ) ഒപ്പം പിടിച്ചു.
26ാം മിനിറ്റിൽ അമിത് രോഹിദാസ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും അയർലൻഡ് വീണ്ടും സമനില കണ്ടെത്തി (സീൻ മറെ). ഒടുവിൽ 42ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധത്തെ ഞെട്ടിപ്പിച്ച് ലീ കോൾ അനായാസം ഗോൾ നേടിയതോടെ നീലപ്പടക്കെതിരെ അയർലൻഡ് വിജയം ഉറപ്പിച്ചു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.