ജൊഹർ ബാറു: സുൽത്താൻ ജൊഹർ കപ്പ് ഹോക്കിയിൽ ഇന്ത്യൻ ജൂനിയർ ടീമിന് തുടർച്ചയായി രണ്ടാം ജയം. യുവസംഘവുമായെത്തിയ ഇന്ത്യ ന്യൂസിലൻഡിനെ 7-1ന് കീഴടക്കിയാണ് ജൈത്രയാത്ര തുടരുന്നത്. ആദ്യ മത്സരത്തിൽ മലേഷ്യയെ 2-1ന് വീഴ്ത്തിയ ആവേശത്തിലിറങ്ങിയവർ ന്യൂസിലൻഡിനെതിരെ തുടക്കത്തിൽതന്നെ ആക്രമിച്ചു.
പ്രഭ്ജ്യോത് സിങ് (6), ശിലനന്ദ ലക്ര (15, 43), ഹർമൻജിത് സിങ് (21), മുഹമ്മദ് ഫറാസ് (23), അഭിഷേക് (50), ക്യാപ്റ്റൻ മന്ദീപ് മോർ (60) എന്നിവരാണ് സ്കോർ ചെയ്തത്. ഗോൾകീപ്പർ പങ്കജ് രജകും മികച്ച ഫോമിലായിരുന്നു. ചൊവ്വാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ മൂന്നാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.