ദോൻഗെ സിറ്റി (ദ. കൊറിയ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകൾ ഫൈനലിലെത്തി. മലേഷ്യയുടെ ശക്തമായ വെല്ലുവിളി 3-2ന് അതിജീവിച്ചാണ് ഇന്ത്യ മത്സരം വിജയിച്ചത്. ആദ്യ പകുതിയില്‍ 17ാം മിനിറ്റിൽ ഗുര്‍ജിത്ത് നേടിയ ഗോളിൽ ഇന്ത്യ മുന്നിലെത്തി.
രണ്ടാം പകുതിയിലാണ് നാല് ഗോളുകൾ പിറന്നത്. 33ാം മിനിറ്റില്‍ വന്ദന രണ്ടാം ഗോൾ നേടി. വെറും മൂന്ന് മിനിറ്റുകൾക്കകം പെനാൽറ്റിയിലൂടെ മലേഷ്യ ഗോള്‍ മടക്കി. 40ാം മിനിറ്റിൽ ലാല്‍റെംസിയാമിയാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടിയത്. 48ാം മിനിറ്റില്‍ ഹാനിസ് ഒന്നിലൂടെ മലേഷ്യ തങ്ങളുടെ രണ്ടാം ഗോള്‍ മടക്കി ഞെട്ടിച്ചു. അവസാന ഗ്രൂപ് മത്സരത്തിൽ ഇന്ത്യ ശനിയാഴ്ച ആതിഥേയരായ കൊറിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.