ടോക്യോ: നിലവിലെ ചാമ്പ്യന്മാരായ ജപ്പാെന തോൽപിച്ച് ഏഷ്യ കപ്പ് വനിത ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമിഫൈനലിൽ ആതിഥേയരായ ജപ്പാനെ 4-2നാണ് ഇന്ത്യ തകർത്തത്. ദക്ഷിണ കൊറിയയെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ച ചൈനയോട് ഇന്ത്യ കാലശപ്പോരിൽ കൊമ്പുകോർക്കും. ഞായറാഴ്ചയാണ് ഫൈനൽ. നേരത്തേ ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യ ചൈനയെ തോൽപിച്ചിരുന്നു.
ആതിഥേയർക്കെതിരെ കരുതിയായിരുന്നു ഇന്ത്യ സ്റ്റിക്ക് ചലിപ്പിച്ചത്. പ്രതിരോധത്തിനു നിൽക്കാതെ തുടക്കംമുതലേ പൊരുതിക്കളിച്ച ഇന്ത്യക്ക് ഏഴാം മിനിറ്റിൽ തന്നെ ഗോളെത്തി. ഫീൽഡ് ഗോളിലൂടെ ഗുർജിത് കൗറാണ് തുടക്കംകുറിച്ചത്. രണ്ടു മിനിറ്റ് വ്യത്യാസത്തിൽ നവജോത് കൗർ വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. ഗോളാരവങ്ങൾ അവസാനിക്കുന്നതിനു മുേമ്പ ഇതേ മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ഗുർജിത് കൗർ വീണ്ടും ഗോളാക്കിയതോടെ ഇന്ത്യക്ക് മത്സരത്തിൽ നിർണായക ലീഡായി. 38ാം മിനിറ്റിൽ ഇന്ത്യ വീണ്ടും ഗോൾ നേടിയതോടെ ജപ്പാൻ തോൽവി സമ്മതിച്ചു. ലാൽറെംസിയാമിയാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.