നീരജ്​ ചോപ്രക്ക്​ ആറ്​ കോടിയുമായി ഹരിയാന സർക്കാർ

ന്യൂഡൽഹി: ഒളിമ്പിക്​സ്​ ജാവലിൻത്രോയിൽ സ്വർണ​ മെഡൽ നേടിയ നീരജ്​ ചോപ്ര ആറ്​ കോടി സമ്മാനവുമായി ഹരിയാന സർക്കാർ. മുഖ്യമന്ത്രി മ​നോഹർ ലാൽ ഖട്ടാറാണ്​ ഇക്കാര്യം അറിയിച്ചത്​. ഒളിമ്പിക്​സ്​ ചരിത്രത്തിലെ അത്​ലറ്റിക്​സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ്​ നീരജ്​ ചോപ്ര സ്വന്തമാക്കിയത്​.

ടോക്യോ ഒളിമ്പിക്​സ്​ ജാവലിൻ ത്രോയിൽ ആധികാരികമായാണ്​​ നീരജ്​​ ചോപ്ര സ്വർണത്തിൽ മുത്തമിട്ടത്​​. 2008ൽ ഷൂട്ടിങ്ങിൽ അഭിനവ്​ ബിന്ദ്ര നേടിയ സ്വർണം മാത്രമാണ് നൂറ്റാണ്ട്​ ചരിത്രമുള്ള ഒളിമ്പിക്​സിൽ​ വ്യക്തികത ഇനത്തിൽ ഇന്ത്യക്കുള്ളത്​.

87.58 മീറ്റർ എന്ന ദൂരത്തേക്ക്​ ജാവലിൻ പായിച്ചാണ്​ നീരജിന്‍റെ മെഡൽ നേട്ടം. ആദ്യ ശ്രമത്തിൽ 87.03 ദൂരമാണ്​ നീരജ്​ കണ്ടെത്തിയത്​. രണ്ടാം ശ്രമത്തിൽ നീരജ്​ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളിൽ 87.58 മീറ്റർ എന്ന ദൂരം മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡൽ നീരജ്​ നേടുകയായിരുന്നു.

Tags:    
News Summary - ₹ 6 Crore For Neeraj Chopra For Olympics Gold: Haryana Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.