ടോക്യോ: ഒളിമ്പിക്സിൽ ഒാരോ മെഡൽ നേട്ടവും ആഘോഷമാക്കുന്ന നൂറുകണക്കിന് രാജ്യങ്ങളുള്ള ലോകത്ത് സ്വന്തമായി 11ാം മെഡൽ നേടി അലിസൺ ഫെലിക്സ്. ഒളിമ്പിക്സ് ട്രാക്കിൽ 11ാം മെഡലുമായി അമേരിക്കൻ താരം കാൾ ലൂയിസിെൻറ 10 മെഡൽ നേട്ടവും നാട്ടുകാരിയായ അല്ലിസൺ ഫെലിക്സ് മറികടന്നു. 4x400 മീറ്റർ റിലേയിൽ ഫെലിക്സ് അടങ്ങുന്ന അമേരിക്കൻ ടീം സ്വർണം നേടിയതോടെ ഈ നേട്ടത്തിലേക്ക് താരം എത്തിയത്.
4x400 മീറ്റർ റിലേയിൽ അമേരിക്കക്ക് പിന്നാലെ പോളണ്ട് വെള്ളി നേടിയപ്പോൾ, ജമൈക്ക വെങ്കലം നേടി. ഫെലിക്സിനൊപ്പം സിഡ്നി മെക്ലഫ്ലിൻ, ദലീല മുഹമ്മദ്, അതിങ് മൊ എന്നിവരാണ് അമേരിക്കൻ ടീമിലുണ്ടായിരുന്നത്. ഇനി ഫെലിക്സിന് മുന്നിലുള്ളത് 12 മെഡലുകൾ നേടിയ ഫിൻലൻഡുകാരൻ പാവോ നൂർമിയാണ്(1920-28). നേരത്തേ, 400 മീറ്ററിൽ വെങ്കലം നേടിയതോടെ ഏറ്റവും കൂടുതൽ ട്രാക്ക് മെഡൽ നേടിയ വനിത താരമെന്ന റെക്കോഡ് ഫെലിക്സ് സ്വന്തം പേരിലാക്കിയിരുന്നു.
11 മെഡലുകളിൽ ഏഴെണ്ണം സ്വർണമാണ്. വ്യക്തികത ഇനത്തിൽ നൂറ്റാണ്ട് ചരിത്രത്തിൽ ഇന്ത്യക്ക് രണ്ട് സ്വർണ മെഡലുകളേ ഉള്ളൂവെന്നത് ഇതിനോട് ചേർത്തുവായിക്കണം. ഒരു സ്വർണം പോലുമില്ലാത്ത രാജ്യങ്ങളും ഏറെയുണ്ട്. 2004 ഏതൻസ് ഒളിമ്പിക്സിൽ 18ാം വയസ്സിലാണ് ഫെലിക്സ് കന്നിയങ്കം കുറിക്കുന്നത്. ഒമ്പത് െമഡലുകൾ നേടിയ ജമൈക്കയുടെ മെർലീൻ ഒട്ടെയെ മറികടന്നാണ് നേരത്തേ വനിത റെക്കോഡ് അല്ലിസൺ ഫെലിക്സ് സ്വന്തം പേരിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.