ടോക്യോ: കഴിഞ്ഞ മൂന്നു ഒളിമ്പിക്സുകളിൽ നിറഞ്ഞുനിന്ന ഇതിഹാസതാരം ഉസൈൻ ബോൾട്ടിെൻറ ഇടിയും മിന്നലും ടോക്യോക്ക് അന്യമാണെങ്കിലും ജമൈക്കയിൽനിന്നുള്ള കൊടുങ്കാറ്റ് ഇത്തവണയും ഒളിമ്പിക്സിൽ ആഞ്ഞുവീശി. ആ കൊടുങ്കാറ്റിെൻറ പേര് എലീൻ തോംസൺ ഹെറാ. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആഞ്ഞുവീശിയ ആ കാറ്റിൽ 33 വർഷം മുമ്പ് അയൽരാജ്യമായ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്സിൽ യു.എസിെൻറ ഫ്ലോറൻസ് ഗ്രിഫിത് ജോയ്നർ സ്ഥാപിച്ച റെക്കോഡും പാറിപ്പറന്നു.
കായിക ലോകം കാത്തിരുന്ന വനിതകളുടെ 100 മീറ്റർ പോരാട്ടത്തിൽ കുതിച്ചുപാഞ്ഞ എലീൻ തോംസൺ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഗ്രിഫിത് ജോയ്നറുടെ 10.62 സെക്കൻഡിെൻറ റെക്കോഡ് തകർത്തത്. ലോക റെക്കോഡ് ഇപ്പോഴും ഗ്രിഫിത് ജോയ്നറുടെ പേരിൽ (10.49 സെ.). 2008, 12 ഒളിമ്പിക്സ് സ്വർണജേത്രി ഷെല്ലി ആൻ ഫ്രേസർ 10.74 സെക്കൻഡിലാണ് വെള്ളി സ്വന്തമാക്കിയത്. ഷെറീക ജാക്സൺ 10.76 സെക്കൻഡിൽ വെങ്കലമണിഞ്ഞു.
1988 സിയോൾ ഒളിമ്പിക്സിലെ റെക്കോഡാണ് ഐലൻ തോംസൺ തകർത്തത്. യു.എസ്.എയുടെ ഫളോറെന്‍സ് ഗ്രിഫിത് അന്ന് 10.62 സെക്കൻഡിൽ ഫിനിഷ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.