ഒരു ഒളിമ്പിക്​സിൽ ഏഴ്​ ​മെഡൽ നേടുന്ന ആദ്യ വനിത നീന്തൽ താരമായി എമ്മ മക്കിയോൺ

ടോക്യോ: നീന്തൽ കുളത്തിലൂടെ പുതു ചരിത്രമെഴുതി ആസ്​ട്രേലിയയുടെ എമ്മ മക്കിയോൺ. ഒരു ഒളിമ്പിക്​സിൽ ഏഴ്​ മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ വനിത നീന്തൽ താരമായി മാറിയിരിക്കുകയാണ്​ എമ്മ. 50 മീറ്റർ ഫ്രീസ്​റ്റൈൽ, വനിതകളുടെ 4x100 മീ. ​റിലേ എന്നിവയിലൂടെ സ്​പ്രിന്‍റ്​ ഡബ്​ൾ തികച്ചതോടെയാണ്​ റെക്കോഡ്​ നേട്ടം. 4x100 മീ. ​റിലേ നിലവിലെ ജേതാക്കളായ അമേരിക്കയെ പിന്തള്ളിയാണ്​ ആസ്​ട്രേലിയ സ്വർണം നേടിയത്​.

ടോക്യോയിൽ നീന്തൽ കുളത്തിൽ നിന്ന്​ 27കാരിയായ എമ്മ നാല്​ സ്വർണമാണ്​ മുങ്ങിയെടുത്തത്​. മൂന്ന്​ വെങ്കലവും സ്വന്തമാക്കി. ആറ്​ മെഡലുകൾ നേടിയ കിഴക്കൻ ജർമനിയുടെ ക്രിസ്റ്റിന ഓ​​ട്ടോ (1952), അമേരിക്കയുടെ നഥാലി കൗഗ്ലിൻ (2008) എന്നിവരെയാണ്​ എമ്മ മറികടന്നത്​.

നേരത്തെ നീന്തലിൽ ആറാം വ്യക്തിഗത സ്വർണമെഡലുമായി അമേരിക്കയുടെ കാറ്റി ലെഡക്കി ചരിത്രം രചിച്ചിരുന്നു. വനിതകളുടെ 800 മീറ്റർ ഫ്രീസ്​റ്റൈലിൽ സ്വർണം നേടിയാണ്​ അവർ 10ാം ഒളിമ്പിക്​ മെഡൽ കഴുത്തിലണലിഞ്ഞത്​.

മൈക്കൽ ഫെൽപ്​സ്​​, മാർക്​ സ്​പിറ്റ്​സ്​, മാറ്റ്​ ബിയോണ്ടി എന്നീ നീന്തൽ താരങ്ങളാണ്​ മുമ്പ്​ ഒരു ഒളിമ്പിക്​സിൽ ഏഴ്​ മെഡലുകൾ സ്വന്തമാക്കിയത്​. മറ്റ്​ കായിക ഇനങ്ങളിൽ നിന്ന്​ ഒരു ഒളിമ്പിക്​സിൽ ഏഴ്​ മെഡലുകൾ സ്വന്തമാക്കിയത്​ റഷ്യൻ ജിംനാസ്റ്റിക്​സ്​ താരമായ മരിയ ഗോറോഖോവ്​സ്​കായയാണ് (1952)​. ഏഥൻസ് (2004), ബെയ്​ജിങ്​ (2008) ഒളിമ്പിക്​സുകളിൽ എട്ട്​ മെഡലുകൾ നേടിയ ഫെൽപ്​സിന്‍റെ പേരിലാണ്​ റെക്കോഡ്​.​

Tags:    
News Summary - Emma McKeon becomes first female swimmer to win 7 medals at single Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.