ടോക്യോ: ഒളിമ്പിക്സിൽ ഫ്രഞ്ച് ബോക്സിങ് താരം മൗറാദ് അലീവിെൻറ പ്രതിഷേധമായിരുന്നു കഴിഞ്ഞദിവസം ശ്രദ്ധ നേടിയത്. ബ്രിട്ടീഷ് താരം ഫ്രാസർ ക്ലാർക്കുമായുള്ള ക്വാർട്ടർ പോരിനിടെ റഫറിയുടെ തീരുമാനമാണ് നാടകീയ സംഭവത്തിലേക്കു നയിച്ചത്. രണ്ടാം റൗണ്ട് അവസാനത്തോടടുക്കുേമ്പാഴാണ് സംഭവം. രണ്ടു റൗണ്ടിലും മൗറാദായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, അവസാന നിമിഷം മൗറാദ് അലീവ്, ബ്രിട്ടീഷ് എതിരാളിയെ തലകൊണ്ട് ഇടിച്ചുവെന്ന് വിധിച്ച് റഫറി ഇടപെട്ട് ഫ്രഞ്ച് താരത്തെ അയോഗ്യനാക്കി.
എന്നാൽ, തലകൊണ്ട് താൻ മനപ്പൂർവം ഇടിച്ചിട്ടില്ലെന്ന് മൗറാദ് വാദിച്ചു. അറിയാതെ തലകൊണ്ടുള്ള ഇടി ബോക്സിങ്ങിൽ ഫൗളല്ല. വിജയിയായി പ്രഖ്യാപിക്കപ്പെട്ട എതിരാളി ഫ്രാസർ ക്ലാർക്കിന് കൈകൊടുക്കാതെ റിങ്ങിൽ മൗറാദ് പ്രതിഷേധവുമായി ഇരുന്നു. താരവുമായി ഒഫീഷ്യലുകൾ പലതവണ സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല. 30 മിനിറ്റോളം മൗറാദ് പിൻവാങ്ങിയില്ല. ഒടുവിൽ കോച്ചിങ് സ്റ്റാഫുകൾ ഇടപെട്ട് താരത്തെ ശാന്തനാക്കിയതോടെയാണ് റിങ് വിട്ട് നീങ്ങിയത്. പോകുേമ്പാഴും താനാണ് ജയിച്ചതെന്ന് മൗറാദ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
സമാനമായ സംഭവം 1988 ഒളിമ്പിക്സിലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.