ടോക്യോ: 'ചിരിക്കുന്ന കുതിരയും കരയുന്ന അന്നിക ഷെല്യൂവും'. ടോക്യോ ഒളിമ്പിക്സിന്റെ അനശ്വര ശേഷിപ്പുകളിലൊന്നായി ഒരു ചിത്രം മാറുകയാണ്. ആഗോള വാർത്ത ഏജൻസിയായ റോയിേട്ടഴ്സിന്റെ ഇവാൻ അൽവരദോ പകർത്തിയ ചിത്രത്തിന്‍റെ പിന്നിലുള്ള കഥയിങ്ങനെ:
ഒളിമ്പിക്സ് മോഡേൺ പെന്റാത്ലൺ മത്സരത്തിൽ ജർമനിയുടെ അന്നിക ഷെല്യൂ മത്സരത്തിൽ ഒന്നാമതായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഫെൻസിങ്ങിലും നീന്തലിലും ഷെല്യൂ അനായാസം ഒന്നാമതെത്തി. എന്നാൽ അടുത്ത അങ്കം കുതിരയോട്ടത്തിലായിരുന്നു. മത്സരത്തിന് 20 മിനിറ്റ് മുമ്പ് മാത്രമാണ് കുതിരയെ മെരുക്കാൻ മത്സരാർഥികൾക്ക് അവസരം നൽകുക.
എന്നാൽ ഷെല്യൂവിനെ കുതിര ചതിച്ചു. ഷെല്യൂവിന്‍റെ നിർദേശങ്ങൾ അനുസരിക്കാതെ കുതിര വട്ടം ചുറ്റിച്ചു. ഒന്നാമതായിരുന്ന ഷെല്യൂ 31ാം സ്ഥാനത്തേക്ക് വീണു. സങ്കടം സഹിക്കവയ്യായെ ഷെല്യൂ പൊട്ടിക്കരഞ്ഞു. മത്സരത്തിൽ കുതിരയെ അടിക്കാൻ ആക്രോഷിച്ചതിന് ഷെല്യൂവിന്‍റെ കോച്ച് കിം റൈസ്നറെ ഒഫീഷ്യൽസ് പുറത്താക്കുകയും ചെയ്തു. റൈസ്നറുടെ പ്രവർത്തിക്കെതിരെ മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.