ടോക്യോ: ഇറ്റലിയുടെ ജിയാൻമാർകോ ടംബേരി ഒളിമ്പിക്സ് ഹൈജംപിൽ മത്സരിക്കുേമ്പാൾ റണ്ണപ്പ് തുടങ്ങുന്നതിനടുത്ത് ഒരു ലെഗ് പ്ലാസ്റ്റർ രൂപം വെച്ചിരുന്നു. അതിന്മേൽ 'റോഡ് ടു ടോക്യോ 2020' എന്നെഴുതിയിരുന്നത് വെട്ടി 2021 എന്നാക്കിയിരുന്നു. കരിയറിൽ അനുഭവിച്ച വേദനയുടെയും തിരിച്ചുവരവിെൻറയും പ്രതീകമായിരുന്നു ടംബേരിക്ക് അത്.
ഓരോ തവണ ചാടുേമ്പാഴും ടംബേരിക്ക് പ്രചോദനം നൽകുന്നതായിരുന്നു അതിലേക്കുള്ള നോട്ടം. ഒടുവിൽ ഖത്തറിെൻറ മുഅതസ് ബർഷിമിനൊപ്പം സ്വർണം പങ്കുവെച്ച് ഗ്രൗണ്ടിൽ തുള്ളിച്ചാടുകയും കിടന്നുമറിയുകയും ചെയ്തപ്പോഴും ടംബേരി അതിനെ മറന്നില്ല. ആ ലെഗ് പ്ലാസ്റ്ററും മാറോടണച്ച് കണ്ണീരണിഞ്ഞ് നിൽക്കുന്ന ടംബേരിയുടെ ചിത്രം കായികപ്രേമികളുടെ മനസ്സിൽനിന് ഒരിക്കലും മായില്ല.
കരിയർ തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്ന് കരുതിയിരുന്ന പരിക്കിൽനിന്ന് മോചിതനായെത്തിയപ്പോൾ ഫോമില്ലായ്മയുടെ നിലയില്ലാക്കയത്തിലേക്കു വീണ ടംബേരിയെ കൈപിടിച്ചുകയറ്റിയത് ബർഷിമായിരുന്നു. 2016 റിയോ ഒളിമ്പിക്സിനായി ഒരുങ്ങുന്നതിനിടെയാണ് ടംബേരിക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. മോണകോയിൽ ഒരു മീറ്റിനിടെ തെൻറതന്നെ പേരിലുള്ള ദേശീയ റെക്കോഡ് 2.41 മീറ്ററാക്കി തിരുത്താനുള്ള ശ്രമത്തിൽ ഉയർന്നുചാടിയ ടംബേരി പക്ഷേ വീണത് ജംപിങ് പിറ്റിലേക്കല്ല. ചാട്ടം പിഴച്ച് നിലത്തുവീണ താരത്തിെൻറ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടികളെപ്പോലെ അലറിക്കരഞ്ഞ ടംബേരിയെ സ്ട്രച്ചറിലേക്ക് മാറ്റിയതുപോലും ഏറെ പണിപ്പെട്ടാണ്.
പരിക്കുമാറി അടുത്ത വർഷം മടങ്ങിയെത്തിയെങ്കിലും ടംബേരിക്ക് ഒന്നും ശരിയായില്ല. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം മോശം പ്രകടനങ്ങൾ. മനംമടുത്ത താരം മത്സരശേഷം ഹോട്ടൽമുറിയിൽ അടച്ചിരിക്കൽ പതിവായി. അത്തരമൊരു സന്ദർഭത്തിൽ ഒരു ദിവസം വാതിലിൽ മുട്ടുകേട്ടു. ബാക്കി ടംബേരിയുടെതന്നെ വാക്കുകളിൽ: ''അത് ബർഷിമായിരുന്നു. എന്നോട് സംസാരിക്കണമെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അവൻ പറഞ്ഞു. ജിംബോ, എനിക്ക് സംസാരിക്കണം. ഞാൻ എതിർത്തെങ്കിലും ഒടുവിൽ സമ്മതിക്കേണ്ടിവന്നു. ഞങ്ങൾ സംസാരിച്ചു. ഞാൻ അവെൻറ മുന്നിൽ കരഞ്ഞു. അവൻ എന്നെ ശാന്തനാക്കി. അവൻ പറഞ്ഞു, നീ തിരക്ക് കൂട്ടരുത്. ഇത്രയും വലിയ പരിക്കിനുശേഷം തിരിച്ചുവന്നതുതന്നെ വലിയ കാര്യമാണ്. സാവധാനം നിനക്ക് മികച്ച പ്രകടനം നടത്താനാവും.'' ബർഷിമിെൻറ വാക്കുകൾ തനിക്ക് വലിയ ആശ്വാസവും പ്രചോദനവുമായിരുന്നുവെന്ന് ടംബേരി പറയുന്നു. തൊട്ടുപിറകെ നടന്ന ബുഡപെസ്റ്റ് മീറ്റിൽ പ്രകടനം മെച്ചപ്പെടുത്താനായതും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിെൻറയൊക്കെ തുടർച്ചയാണ് ടോക്യോ ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ കണ്ടത്. സ്വർണം പങ്കുവെക്കാൻ ഇരുവരും തീരുമാനിച്ചതോടെ ടംബേരിയുടെ ആഘോഷം നാടകീയമായിരുന്നു. ബർഷിമിെൻറ ദേഹത്ത് ചാടിക്കയറി ആഹ്ലാദം പങ്കിട്ടശേഷം ഗ്രൗണ്ടിൽ കിടന്ന് ഉരുണ്ടുമറിഞ്ഞ ടംബേരിയുടെ ആഘോഷത്തിൽ മുഴുവൻ കടന്നുവന്ന വേദനയുടെയും അതിജീവനത്തിെൻറയും പ്രതിഫലനങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ മികച്ച ഹൈജംപർമാരിൽ ഒരാളായ ബർഷിം 2012 ലണ്ടനിൽ വെങ്കലവും 2016 റിയോയിൽ വെള്ളിയും നേടിയിരുന്നു.ഇത്തവണ സ്വർണത്തിൽ കുറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല 30കാരനായ ഖത്തർ ഇതിഹാസത്തിന്. അതിനാൽതന്നെ തെൻറ അടുത്ത സുഹൃത്തുകൂടിയായ ടംബേരിക്കൊപ്പം സ്വർണം പങ്കുവെക്കുന്ന സാഹചര്യംവന്നപ്പോൾ ബർഷിമിന് ഒരു നിമിഷംപോലും അമാന്തിക്കേണ്ടിവന്നുമില്ല. രണ്ടു പേരും ഉയരത്തിലും അത് മറികടക്കാൻ എടുത്ത അവസരങ്ങളിലും തുല്യനിലയിലാണെന്നും ഇനി വൺ ഓഫ് ഷൂട്ടൗട്ട് ഒാപ്ഷൻ ആണ് ഉള്ളതെന്നും റഫറി അറിയിച്ചപ്പോൾ 'ഞങ്ങൾക്ക് സ്വർണം പങ്കുവെക്കാമോ' എന്ന് ചോദിച്ചത് ബർഷിമാണ്. നിയമപ്രകാരം അത് സാധ്യമാണെന്നതിനാൽ റഫറി അത് സമ്മതിക്കുകയും ചെയ്തു. പിന്നെയുള്ളത് ചരിത്രം.
സമൂഹമാധ്യമങ്ങളുടെ പ്രചാരണം തെറ്റ്; ടംബേരിക്ക് ഫൈനലിനിടെ പരിക്കേറ്റിട്ടില്ല
ടോക്യോ: ഫൈനലിനിടെ പരിക്കേറ്റ ടംബേരിക്ക് പിന്നീട് ചാടാൻ സാധിക്കാത്തതിനാലാണ് ബർഷിം സ്വർണം പങ്കുവെക്കാം എന്ന നിർദേശം മുന്നോട്ടുവെച്ചത് എന്നായിരുന്നു കഴിഞ്ഞദിവസം സാമൂഹമാധ്യമങ്ങൾ ആഘോഷിച്ചത്. ഖത്തർ താരത്തിെൻറ മഹാമനസ്കതയും ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന മാനവികതയുമൊക്കെ ഉയർത്തിക്കാട്ടി ഈ രൂപത്തിൽ പ്രമുഖരുൾപ്പെടെ പലരും ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഫൈനലിനിടെ ടംബേരിക്ക് പരിക്കേറ്റിരുന്നില്ല. രണ്ടു പേർക്കും സ്വർണം ലഭിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് അത് ബർഷിം മുന്നോട്ടുവെക്കുകയും ടംബേരി അംഗീകരിക്കുകയുമായിരുന്നു. ഏറെ കൊതിച്ച സ്വർണം നഷ്ടമാവാതിരിക്കാനുള്ള സാധ്യത അതു പങ്കുവെച്ചിട്ടാണെങ്കിൽ പോലും ഉപയോഗപ്പെടുത്തുകയായിരുന്നു ഇരുവരും. തങ്ങളുടെ സൗഹൃദം തീരുമാനം എളുപ്പമാക്കുകയും ചെയ്തു.
ഇതിെൻറ വിഡിയോയിൽ മുമ്പത്തെ പരിക്കിനെ സൂചിപ്പിച്ച് കമേൻററ്റർ നടത്തിയ പരാമർശം തെറ്റിദ്ധരിച്ച് വാർത്തയാക്കിയതാണ് സമൂഹമാധ്യമങ്ങൾ. മലയാളത്തിൽ ഈ വാർത്ത അതിവേഗം പ്രചരിച്ചപ്പോൾ ലോക മാധ്യമങ്ങളിലോ ബർഷിമിെൻറ നാടായ ഖത്തറിലേ വാർത്തക്ക് എരിവുംപുളിയുമേകാൻ ഇത്തരമൊരു പരിക്കിെൻറ കൂട്ടിച്ചേർക്കലുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.