ടോക്യോ: ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരഭായി ചാനു മെഡൽ സ്വന്തം ജനതക്ക് സമർപ്പിച്ചു. പ്രാർഥനകൾക്കും ആശംസകൾക്കും കൃതജ്ഞത രേഖപ്പെടുത്തുന്നതായി ചാനു ട്വിറ്ററിൽ കുറിച്ചു. തന്‍റെ മെഡൽ എല്ലാ ഭാരതീയർക്കും സമർപ്പിക്കുന്നതായും 22 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ ചാനു പറഞ്ഞു.
വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളി മെഡൽ നേടിയത്. സ്നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി. ഇന്ത്യക്കായി ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ചാനു. 2000 സിഡ്നി ഒളിമ്പിക്സിൽ 69 കിലോ വിഭാഗത്തിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
ചൈനയുടെ സിഹിഹു ഹൂവാണ് സ്വർണം നേടിയത്. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയർത്തിയാണ് ചൈനീസ് താരം ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ കാൻഡിക് വിൻഡി ഐഷക്കാണ് വെങ്കലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.