വൻമതിലായി ശ്രീജേഷ്​; ഹോക്കിയിൽ ഇന്ത്യക്ക്​ വിജയത്തുടക്കം

ടോക്യോ: മെഡൽ പ്രതീക്ഷകളുമായി ഒളിമ്പിക്​സിനെത്തിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്​ വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ഇന്ത്യ 3-2ന്​ ന്യൂസിലൻഡിനെ തോൽപിച്ചു. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളാണ്​ ഇന്ത്യക്ക്​ രക്ഷയായത്​.

ഇന്ത്യക്കായി ഹർമൻപ്രീത്​ സിങ് (26', 33')​ രണ്ടുതവണയും രൂപീന്ദർ പാൽ (10') സിങ്​ ഒരുവട്ടവും ലക്ഷ്യം കണ്ടു. കെയ്​ൻ റസലും (21') സ്​റ്റെഫാൻ ജെന്നിസുമാണ്​ (27') കിവീസിന്‍റെ സ്​കോറർമാർ. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയയാണ്​ ഇന്ത്യയുടെ എതിരാളി. 

Tags:    
News Summary - india mens hockey team go past New Zealand to register first win of Tokyo2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.