ടോക്യോ: ഹോക്കിയിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ പുരുഷ ടീമിെൻറ കുതിപ്പ്. 49 വർഷം നീണ്ട ഇടവേളക്കുശേഷം ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ബ്രിട്ടനെ 3-1ന് തോൽപിച്ചാണ് ഇന്ത്യ അവസാന നാലിലേക്ക് കുതിച്ചത്. ദിൽപ്രീത് സിങ്, ഗുർജന്ത് സിങ്, ഹർദിക് സിങ് എന്നിവരാണ് സ്കോറർമാർ. എതിരാളികളുടെ ആശ്വാസ ഗോൾ സാം വാർഡ് നേടി.
മെഡലുറപ്പിച്ച് ചരിത്രത്തിെൻറ ഭാഗമാവാൻ ഇനി ഇന്ത്യക്ക് വേണ്ടത് ഒരേയൊരു ജയം മാത്രം. സ്പെയിനിനെ 3-1ന് തോൽപിച്ച് മുന്നേറിയ ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ചൊവ്വാഴ്ചയാണ് സെമിഫൈനൽ പോരാട്ടം. മറ്റൊരു സെമിയിൽ ആസ്ട്രേലിയ ജർമനിയെ നേരിടും.
1972 മ്യൂണിക് ഒളിമ്പിക്സിലാണ് അവസാനമായി ഇന്ത്യ സെമിയിലെത്തിയത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ ജേതാക്കളായിരുന്നെങ്കിലും അന്ന് സെമിപോരാട്ടങ്ങളുണ്ടായിരുന്നില്ല. ഒളിമ്പക്സ് ഹോക്കിയിൽ എട്ടു സ്വർണവും ഒരു വെള്ളിയും രണ്ടു സ്വർണവും നേടിയിട്ടുള്ള ഇന്ത്യക്ക് കഴിഞ്ഞ 41 വർഷമായി സ്വർണം നേടാനായിട്ടില്ല.
ഗ്രൂപ്പിൽ രണ്ടാമതായലി ക്വാർട്ടറിലെത്തിയ ഇന്ത്യ ബ്രിട്ടനെതിരെ ആവേശപ്പോരാട്ടമാണ് കാഴ്ചവെച്ചത്. ഒളിമ്പിക്സിൽ 4-4ന് ഇരു ടീമും തുല്യജയവുമായി ഒപ്പത്തിനൊപ്പമായിരുന്നു. പ്രവചനങ്ങൾക്ക് പ്രയാസകരമായ മത്സരത്തിൽ പക്ഷേ, ഇന്ത്യ തന്നെ ആദ്യ ക്വാർട്ടർ മുതൽ ആധിപത്യം പുലർത്തി. മലയാളി ഗോൾ കീപ്പർ ശ്രീജേഷിെൻറ മിന്നും സേവുകളും ഇന്ത്യയെ പലതവണ രക്ഷിച്ചു. മൂന്നാം മിനിറ്റിൽ തന്നെ ബ്രിട്ടെൻറ പെനാൽറ്റി കോർണർ തടുത്തിട്ടാണ് ശ്രീജേഷ് തുടങ്ങിയത്. ബ്രിട്ടന് അവസരം നൽകാതെ ഇന്ത്യ ആക്രമിച്ചുകളിച്ചു. അധികം വൈകാതെ ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ അക്കൗണ്ട് തുറക്കുകയും ചെയ്തു.
ദിൽപ്രീത് സിങ്ങാണ് ഗോൾ നേടിയതെങ്കിലും ക്രെഡിറ്റ് ശരിക്കും സിംറാൻജീത് സിങ്ങിനാണ്. മധ്യ സർക്കിളിൽനിന്ന് സിംറാൻജീത് സിങ് ബ്രിട്ടീഷ് താരത്തിൽനിന്ന് പിടിച്ചെടുത്ത പന്ത് ഡി ബോക്സിലുണ്ടായിരുന്ന ദിൽപ്രീതിന് നീട്ടിനൽകുകയായിരുന്നു. ഒട്ടും പിഴക്കാതെ ദിൽപ്രീത് ഗോളാക്കുകയും ചെയ്തു.
ആദ്യ ക്വാർട്ടറിൽ തന്നെ അക്കൗണ്ട് തുറന്ന ആവേശം ഇന്ത്യൻ നിര മത്സരത്തിലുടനീളം നിലനിർത്തി. രണ്ടാം ക്വാർട്ടർ ഇന്ത്യയുടെ തുടക്കം തന്നെ ഗോൾ നേട്ടത്തോടെയായിരുന്നു. 16ാം മിനിറ്റിൽ ഹർദിക് സിങ്ങിെൻറ പാസിൽനിന്ന് ഗുർജന്ത് സിങ്ങാണ് ഗോൾ നേടിയത്. ഡി ബോക്സിെൻറ തൊട്ടുമുന്നിൽ നിന്ന് ഹർദിക് മാർക് ചെയ്യപ്പെടാതെ നിന്ന ഗുർജന്തിന് നൽകിയതാണ് ഗോളിൽ കലാശിച്ചത്. ഇതോടെ ബ്രിട്ടൻ ഉണർന്നുകളിച്ചു.
തിരിച്ചുവരാനുള്ള അവരുടെ ശ്രമങ്ങളെല്ലാം ശ്രീജേഷിൻറ മുന്നിൽ അവസാനിച്ചു. തുടരെ മൂന്നു പെനാൽറ്റി കോർണറുകളാണ് മലയാളി താരം രക്ഷപ്പെടുത്തിയത്. ഒടുവിൽ 45ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ ബ്രിട്ടൻ ആദ്യമായി ലക്ഷ്യം കണ്ടു. ഇതോെട കളി ആവേശകരമായി. പ്രതിരോധം മറന്ന് കുതിച്ച ബ്രിട്ടനെതിരെ 57ാം മിനിറ്റിൽ ഹർദിക് സിങ്ങിെൻറ മികച്ച ഫിനിഷിങ് കൂടി ചേർന്നതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.