മെഡൽവേട്ടയിൽ റെക്കോഡ്​; ടോക്കി​യോയിൽ ഇന്ത്യൻ ഒളിമ്പിക്​സ് വീരഗാഥ​

ടോകിയോ: 13 വർഷത്തിനിടെ ആദ്യമായി അത്​ലറ്റിക്​സ്​ സ്വർണം മാറോടുചേർത്ത്​ നീരജ്​ ചോപ്രയെന്ന ഒളിമ്പിക്​ കന്നിക്കാരൻ ചരിത്രമെഴുതിയ ടോകിയോയിൽ ഇന്ത്യ കുറിച്ചത്​ സ്വപ്​നങ്ങളിൽ മാത്രമുള്ള മഹാനേട്ടം. ഒളിമ്പിക്​സിലെ ഗ്ലാമർ വേദിയായ അത്​ലറ്റിക്​സിൽ ദീർഘകാലത്തെ കാത്തിരിപ്പ്​ സഫലമായതിനൊപ്പം ഏറ്റവും കൂടുതൽ മെഡലുക​െളന്ന സന്തോഷവും കൂടി നൽകിയാണ്​ ഇന്ന്​ ലോകകായിക മാമാങ്കത്തിന്​ തിരശ്ശീല വീഴുന്നത്​. ഒരു സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ഏഴു ​െമഡലുകളിലാണ്​​ ഇതുവരെ രാജ്യം മുത്തമിട്ടത്​.

ഹോക്കിയിൽ പുരുഷ, വനിത ടീമുകൾ സെമി കടന്ന ആദ്യ ഒളിമ്പിക്​സായിരുന്നു ഇത്തവണ. പുരുഷൻമാർ വെങ്കലവുമായി മടങ്ങിയപ്പോൾ മലയാളിയായ ശ്ര​ീജേഷ്​ താരരാജാവായി. വനിതകൾ ​െമഡലില്ലാതെ വീണെങ്കിലും രാജ്യത്തിന്‍റെ മാത്രമല്ല, ലോകം മുഴുക്കെ ഹൃദയം കീഴടക്കി. ബാഡ്​മിന്‍റണിൽ അതിവേഗം ബഹുദൂരം മുന്നേറിയ പി.വി സിന്ധു സെമിയിൽ തായ്​വാന്‍റെ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനു മുമ്പിൽ അടിയറവു പ​റഞ്ഞ്​ ഫൈനലിനരികെ വീണെങ്കിലും ലൂസേഴ്​സ്​ ഫൈനലിൽ അനായാസ വിജയവുമായി​ വെങ്കലം മാറോടുചേർത്തു.

ജാവ്​ലിൻ ത്രോയിൽ വലിയ ആരവങ്ങളില്ലാതെ എത്തി ആദ്യ ഏറിൽ ഫൈനലുറപ്പിക്കുകയും അവിടെയും കൂടുതൽ ശ്രമങ്ങൾ വേണ്ടാതെ ഒന്നാമതെത്തുകയും​ ചെയ്​ത നീരജ്​ ചോപ്രയാണ്​ അക്ഷരാർഥത്തിൽ രാജ്യത്തിന്‍റെ അഭിമാനം ആകാശത്തോളമുയർത്തിയത്​. 1900ലായിരുന്നു ഒളിമ്പിക്​സിൽ ഇന്ത്യ മുമ്പ്​ മെഡൽ നേടിയത്​. ബ്രിട്ടീഷ്​ കോളനി കുടുംബാംഗമായ നോർമൻ പ്രിറ്റ്​ചാർഡ്​ അന്ന്​ രണ്ട്​ വെള്ളിമെഡലുകൾ​ സ്വന്തമാക്കിയ ശേഷം ഇന്ത്യൻ നേട്ടങ്ങളേറെയും ഹോക്കി സ്വർണങ്ങളിലൊതുങ്ങി. പിന്നീട്​ വ്യക്​തിഗത സ്വർണം പിറക്കുന്നത്​ 2012ൽ ഷൂട്ടിങ്​ താരം അഭിനവ്​ ബിന്ദ്രയിലൂടെ.

ഇന്ത്യൻ സേനയിൽ രജ്​പുത്താന റൈഫിൾസ്​ ജൂനിയർ ഓഫീസറായ നീരജ്​ ചോപ്ര 2016ൽ ലോക ജൂനിയർ ചാമ്പ്യനായാണ്​ കായിക ലോകത്ത്​ സാന്നിധ്യമറിയിച്ചിരുന്നത്​. രണ്ടു വർഷം കഴിഞ്ഞ്​ ഏഷ്യൻ​ ഗെയിംസിലും താരത്തിളക്കവുമായി ചോപ്ര സ്വർണം നേടി. അതാണിപ്പോൾ ടോകിയോയിൽ ഒളിമ്പിക്​ സ്വർണ നേട്ടമായത്​. ചെക്​ താരങ്ങളായിരുന്നു കാര്യമായ എതിരാളികളെങ്കിലും അവർ ഒരു ഘട്ടത്തിലും നീരജിന്​ വെല്ലുവിളി ഉയർത്തിയില്ല.

പോയിന്‍റ്​ പട്ടികയിൽ പിറകിലുള്ള ഇന്ത്യക്കായി മീര ഭായി ചാനുവാണ്​ ടോകിയോയിലെ ആദ്യ ദിനം തന്നെ മെഡൽ അക്കൗണ്ട്​ തുറന്നത്​. 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലായിരുന്നു അവർക്ക്​ വെള്ളി. ഗുസ്തിയിൽ രവി കുമാർ ദാഹിയയും ​െവള്ളി നേടി. അസമുകാരിയായ ലവ്​ലിന ബോർഗോഹയ്​ൻ, പുരുഷ വിഭാഗം 65 ക​ിലോ ഫ്രീസ്​റ്റൈലിൽ ബജ്​രങ്​ പൂനിയ എന്നിവർ വെങ്കലവും സ്വന്തമാക്കി. 

Tags:    
News Summary - India records its best-ever medal tally at Tokyo Olympics, breaches London 2012 mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.