ടോക്യോ: ഹോക്കി ലോക ഒന്നാം നമ്പറുകാരായ നെതർലൻഡ്സിനോട് വൻ തോൽവി ഏറ്റുവാങ്ങിയ വനിതകൾക്ക് രണ്ടാം മത്സരത്തിലും രക്ഷയില്ല. പൂൾ എയിൽ മറ്റൊരു വമ്പന്മാരായ ജർമനിയും ഇന്ത്യയെ 2-0ത്തിന് തോൽപിച്ചു. തുടർ തോൽവികളോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷക്ക് മങ്ങലേറ്റു. പൂൾ എയിൽ പോയൻറ് ഇല്ലാതെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നെതർലൻഡ്സ്, ജർമനി, ബ്രിട്ടൻ, അയർലൻഡ് ടീമുകളാണ് ആദ്യ നാലിലുള്ളത്. ബ്രിട്ടനെതിരെ ബുധനാഴ്ചയാണ് ഇന്ത്യൻ വനിത ടീമിെൻറ അടുത്ത മത്സരം.
ആദ്യ മത്സരത്തിൽ നിന്ന് പാഠം പഠിച്ച് ജർമനിക്കെതിരെ ഇറങ്ങിയ ഇന്ത്യൻ ടീമിന് നിരവധി അവസരങ്ങൾ വന്നെത്തിയെങ്കിലും ഒന്നും മുതലാക്കാനായില്ല. ജർമൻ ക്യാപ്റ്റൻ നികി ലോറെൻസ് (12), അന്ന സ്കോർഡർ (35) എന്നിവരാണ് ഇന്ത്യക്കെതിരെ ഗോൾ നേടിയത്. ഗുർജിത് കൗർ പെനാൽറ്റി പുറത്താക്കിയതടക്കം ജർമനിയോടൊപ്പമെത്താനുള്ള പല സുവർണാവസരങ്ങളും ഇന്ത്യ തുലച്ചു. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡലുകാരാണ് ജർമനി.
ആസ്ട്രേലിയയോട് 7-1െൻറ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ പുരുഷ ടീം ഇന്ന് മൂന്നാം മത്സരത്തിൽ സ്പെയിനിനെതിരെ കളത്തിൽ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ താഴെയുള്ള സംഘത്തിനെതിരെ ജയിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് മൻപ്രീതും സംഘവും ഇറങ്ങുന്നത്. ന്യൂസിലൻഡിനെതിരെ ആദ്യം അങ്കം ജയിച്ചാണ് ഇന്ത്യ ഒളിമ്പിക്സ് മേളക്ക് തുടക്കം കുറിച്ചിരുന്നത്. എന്നാൽ, ആ ഫോം ലോക ഒന്നാം നമ്പറുകാരായ ആസ്ട്രേലിയക്കെതിരെ പുറത്തെടുക്കാനായില്ല. പൂൾ എയിൽ നിലവിൽ നാലാമതാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ അർജൻറീനയോട് സമനില വഴങ്ങിയും പിന്നാലെ ന്യൂസിലൻഡിനോട് തോൽക്കുകയും ചെയ്ത സ്പെയിൻ ഒരു പോയൻറുമായി അഞ്ചാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.