മലപ്പുറം: ഒളിമ്പിക്സിൽ രാജ്യത്തിനായി 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച എം.പി. ജാബിറിെൻറ കുടുംബത്തിന് വെള്ളിയാഴ്ച നിരാശക്കപ്പുറം സന്തോഷത്തിെൻറ കൂടി ദിനമായിരുന്നു. മത്സരം വീക്ഷിക്കുന്നതിനായി ജാബിറിെൻറ കുടുംബവും അടുപ്പമുള്ളവരുമെല്ലാം നേരത്തേ തന്നെ ആനക്കയം മുടിക്കോടിലെ വീട്ടിലെത്തി.
50.77 സെക്കൻഡിൽ ജാബിർ ഹീറ്റ്സിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഉമ്മക്കും സഹോദരിക്കും 'ഹൃദയംപൊട്ടി'. മുൻ മത്സരങ്ങളിൽ ജാബിർ കാഴ്ചവെച്ച മികച്ച പ്രകടനം ഒളിമ്പിക്സിൽ തുടരാനാവാത്തതാണ് കുടുംബത്തെ സങ്കടത്തിലാക്കിയത്. അതേസമയം, നിരാശയുണ്ടെങ്കിലും പിതാവ് ഹംസക്കും മാതാവ് ഷെറീനക്കും സഹോദരങ്ങൾക്കും ഇതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. ലോകവേദിയിൽ വിദേശ താരങ്ങൾക്കൊപ്പം രാജ്യത്തിെൻറ അഭിമാനമായ ജാബിറിെൻറ കാൽവെപ്പുകൾ കുടുംബത്തോടൊപ്പം നാട്ടുകാരെയും ആവേശത്തിലാക്കി. പി.ടി. ഉഷക്കുശേഷം 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ മലയാളിയെന്ന പ്രേത്യകതയും ജാബിറിെൻറ ഒളിമ്പിക്സ് മത്സരത്തിന് മാറ്റുകൂട്ടി.
മത്സരം കഴിഞ്ഞശേഷം ജാബിർ വീട്ടിലേക്ക് വിളിച്ചിരുന്നു. കാലിന് പരിക്കേറ്റിട്ടുണ്ടെന്നും പ്രതീക്ഷിച്ച പോലെ മത്സരിക്കാനായില്ലെന്നും കുടുംബത്തോട് പറഞ്ഞു. മകന് ഒളിമ്പിക്സ് ട്രാക്കിൽ ഇന്ത്യക്കുവേണ്ടി മത്സരിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പിതാവ് ഹംസയും മാതാവ് ഷെറീനയും 'മാധ്യമ'ത്തോട് പറഞ്ഞു. കാലിനേറ്റ പരിക്കും കോവിഡ് പ്രതിസന്ധിയിൽ പരിശീലനം കുറഞ്ഞതും പ്രകടനത്തെ ബാധിച്ചെന്നും രാജ്യമൊന്നടങ്കം നൽകിയ പിന്തുണ വലുതായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നാവിക ഉദ്യോഗസ്ഥനായ ജാബിർ ഒളിമ്പിക്സ് യോഗ്യത നേടിയത്. ലോക റാങ്കിങ്ങിൽ 32ാം സ്ഥാനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.